'വ്യാജ ജനസേവന കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കണം'
കോഴിക്കോട്: ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളുടെ പേരിനു സമാനമായും സാമ്യമുള്ള ലോഗോ ഉപയോഗിച്ചും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് അക്ഷയ ഐ.ടി എംപ്ലോയിസ് യൂനിയന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി ഹാസിഫ് ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ഹമീദ് മരക്കാര്‍ ചെട്ടിപ്പടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശറഫുദ്ദീന്‍ ഓമശ്ശേരി സ്വാഗതവും മഹ്മൂദ് വാണിമേല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി.കെ കുഞ്ഞബ്ദുല്ല വടകര (പ്രസി), മുസ്തഫ കമാല്‍, അബ്ദുറഹ്മാന് നെല്ലിക്കാപറമ്പ്, സൗദ എം.പി തിരുവള്ളൂര്‍ (വൈ. പ്രസി), യു.പി ശറഫുദ്ദീന്‍ ഓമശ്ശേരി (ജന. സെക്ര), ആബിദ് കൊടിയത്തൂര്‍, മുഹമ്മദ് സാദിഖ് പുതുപ്പാടി, ഫൈസല്‍ ഫറോക്ക് (സെക്ര), എം.കെ മഹ്മൂദ് വാണിമേല്‍ (ട്രഷ) എന്നിവരെ തിരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."