ഹക്കീമിന്റെ സ്ഥാനാരോഹണം: ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പങ്കെടുത്തില്ല
കാസര്‍കോട്: പുതിയ ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തപ്പെട്ട ഹക്കീം കുന്നിലിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, പി.എ അശ്‌റഫലി, ടി.കെ സുധാകരന്‍ തുടങ്ങിയവരാണ് വിട്ടുനിന്നവരില്‍ പ്രമുഖര്‍.
എന്നാല്‍ ബോവിക്കാനത്തെ കാര്‍ഷിക ബാങ്കിന്റെ 60ാം വാര്‍ഷീകം നടക്കുന്നതിനാല്‍ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തെ നീലകണ്ഠന്‍ അറിയിച്ചതായി അറിയുന്നു. ഡി.സി.സി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ് നേതാവായ നീലകണ്ഠന്‍ നേരത്തെ ജനശ്രീ സുസ്ഥിരമിഷന്‍ ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതായുള്ള കത്ത് എം.എം ഹസനു കൈമാറിയിരുന്നു. കെ.പി കുഞ്ഞികണ്ണന്‍, എം.സി ജോസ്, എ. ഗോവിന്ദന്‍ നായര്‍ എന്നിവരുടെ പേരാണ് നേരത്തെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്.
എന്നാല്‍ ഇവരുടെ പേരുകള്‍ മറികടന്നാണ് ഹൈക്കമാന്റ് ഹക്കീമിനെ പ്രഖ്യാപിച്ചത്. ഇതിനെതിരേ പി. ഗംഗാധരന്‍ നായരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ചടങ്ങില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നിര്‍ദേശിച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."