HOME
DETAILS

ഇത് ദ്രവ്യപാറ; മാര്‍ത്താണ്ഡവര്‍മ്മയെ അക്രമകാരികളില്‍ നിന്നും ഒളിപ്പിച്ച മറ്റൊരു അമ്മച്ചി പ്ലാവ്

  
backup
December 18 2016 | 20:12 PM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%8d%e0%b4%af%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be

നെയ്യാറ്റിന്‍കര: സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 170 അടി ഉയരം. മുകള്‍പ്പരപ്പിന് മൂന്ന് ഏക്കര്‍ വിസ്തൃതി. അവിടെ ഗുഹയും കുളവും സമതലങ്ങളും കാട്ടുമരങ്ങളും കാട്ടുപുല്ലുകളും നിറഞ്ഞ ഭുതലം. കയറിപ്പറ്റാന്‍ 72 കല്‍പടവുകള്‍. അതു കഴിഞ്ഞാല്‍ മൂന്നാള്‍ പൊക്കത്തില്‍ പറ്റിപ്പിടിച്ചുവേണം ഈ മല കയറാന്‍. അല്‍പ്പമൊന്ന് ഉന്നം തെറ്റിയാല്‍ അഗാധങ്ങളിലേക്ക് കഷ്ണങ്ങളായി നിലംപതിക്കും.


രാജാവിന് ദ്രവ്യങ്ങള്‍ കാണിക്കവച്ച സ്ഥലമായതിനാല്‍ ഇവിടം ദ്രവ്യപാറ എന്നറിയപ്പെടുന്നു. അമ്പൂരി ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള ഒരു കുന്നാണിത്. മുകളിലെ സമതല പ്രദേശത്ത് ഒരു ഭാഗത്ത് പാറകള്‍ എടുത്തു വച്ചതു പോലുളള ഗുഹ. അവിടെ എട്ട് പത്ത് പേര്‍ക്ക് വിശ്രമിക്കാം. തൊട്ടടുത്ത് മറ്റൊരു ഗുഹയുണ്ട്. ഈ ഗുഹയുടെ അറ്റം എവിടെ ചെന്ന് അവസാനിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. അത്യാവശ്യത്തിന് ശുദ്ധജലം ലഭിക്കുന്ന ഒരു ചെറു കുളവും ഇതിനകത്ത് കാണാം.
എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയെ സുരക്ഷിതമായി ഒളിപ്പിക്കാന്‍ ആദിവാസികള്‍ തെരഞ്ഞെടുത്തത് ദ്രവ്യപാറയിലെ ഈ ഗുഹയായിരുന്നു. ഇതിനു വേണ്ടി തിടുക്കത്തില്‍ പണിത പടവുകളാണ് ഇവിടെ കാണുന്ന 72 കല്‍പടികള്‍.
ഈ പടികള്‍ കയറിപ്പറ്റാന്‍ ഏറെ കായികാഭ്യാസവും സാഹസികതയുമുള്ള ഒരാളിന് മാത്രമേ കഴിയൂ. അങ്ങനെ ആരെങ്കിലും മുതിര്‍ന്നാല്‍ മുകളില്‍ നിന്ന് കരിങ്കല്ലുകള്‍ ഉരുട്ടി വധിക്കാനായിരുന്നു ഈ ശൂന്യതയാര്‍ന്ന പ്രതലം ഉപയോഗിച്ചിരുന്നത്. 72 ആദിവാസികള്‍ 10 മണിക്കൂര്‍ കൊണ്ടാണ് ദ്രവ്യപാറയിലെ ഈ പടികള്‍ നിര്‍മിച്ചതെന്ന് മുന്‍മുറക്കാര്‍ പറയുന്നു.
മാര്‍ത്താണ്ഡവര്‍മ്മയെ ആദിവാസിയുടെ വേഷത്തില്‍ ദ്രവ്യപാറയുടെ ചുവട്ടിലെത്തിച്ച ശേഷം സാഹസികരായ ഏതാനും ആദിവാസികള്‍ മുകളില്‍ കയറി വടം കെട്ടി മാര്‍ത്താണ്ഡവര്‍മ്മയെ പാറയുടെ മുകളില്‍ എത്തിക്കുകയായിരുന്നു. അവിടെ ഉറങ്ങാനും വിശ്രമിക്കാനുമുള്ള സങ്കേതം ആദിവാസികള്‍ തന്നെ പണിതു.


1721കളില്‍ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷപ്പെട്ട് ആര്യന്‍കോടിലെ 61 ബ്രാഹ്മണ കുടുംബങ്ങളിലെ ഒരു വീട്ടില്‍ അഭയം തേടി. ഈ വിവരമറിഞ്ഞെത്തിയ എട്ടുവീട്ടില്‍ പിള്ളമാരും പടയാളികളും കീഴാറൂരില്‍ എത്തുമ്പോഴേക്കും മാര്‍ത്താണ്ഡവര്‍മ്മ വെള്ളറട വഴി അമ്പൂരിയിലേക്ക് പാലായനം ചെയ്തിരുന്നു. അന്ന് നിബിഢ വന പ്രദേശമായിരുന്ന അമ്പൂരിയിലെ നിവാസികള്‍ ആദിവാസികള്‍ മാത്രമായിരുന്നു.


ആദിവാസി മൂപ്പന്‍ മാത്തന്‍കാണിയുടെ ഊരിലായിരുന്നു രാജാവിന്റെ അഭയം. ഇവിടെ പാര്‍ക്കുമ്പോള്‍ തന്നെ മായം കോട്ടമണ്‍പുറത്ത് മണ്ണ് കൊണ്ടുള്ള താത്കാലിക കോട്ടയും കൊട്ടാരവും ആദിവാസികള്‍ പണിതു. ഇവിടെ കുതിരാലയം, കളരിത്തറ, തെക്കേത് (പൂജാ മുറി), വിശ്രമ ഗേഹങ്ങള്‍ തുടങ്ങിയവയും ഇരയിമ്മന്‍ മൂപ്പന്റെ നേതൃത്വത്തില്‍ പണിതു. ഇവിടെ പത്മനാഭപുരം കൊട്ടാരം, കോയിക്കല്‍ കോട്ടാരം, പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെടുവാനുള്ള 3 മുഖങ്ങളുളള ഗുഹയും നിര്‍മിച്ചു. ഇത് ഇന്നും ഇവിടെ കാണാം.
മാര്‍ത്താണ്ഡവര്‍മ്മ അമ്പൂരി കാടുകളിലുണ്ടെന്ന വാര്‍ത്ത എട്ടുവീടന്‍മാരുടെ ചെവിയില്‍ എത്തിയ ഉടന്‍ എട്ടുവീട്ടില്‍പിള്ളമാരുടെ സൈന്യം മായംകോട്ട വളഞ്ഞു. കാട്ടുമൂപ്പന്റെ വേഷമണിഞ്ഞ് പല്ലക്കില്‍ മാര്‍ത്താണ്ഡവര്‍മ്മയെ കടത്തി കൊണ്ട് പോയത് എട്ട് വീടന്‍മാരുടെ സൈന്യത്തിന്റെ മുന്നിലൂടെയായിരുന്നു. അവര്‍ ഈ ദ്രവ്യപാറയിലായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയെ എത്തിച്ചത്. അവിടെ ആദിവാസികള്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മറ്റ് നിരദ ദ്രവ്യങ്ങളും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കാഴ്ചവച്ചു. അങ്ങനെയാണ് ഈ കുന്നിന് ദ്രവ്യപാറ എന്ന് പേര് വന്നത്. എട്ട്‌വീട്ടില്‍പിള്ളമാരുടെ സൈന്യം ഈ വാസകേന്ദ്രവും മണത്തറിഞ്ഞെങ്കിലും ആര്‍ക്കും മല മുകളില്‍ കയറാനായില്ല.


ആഴ്ചകളോളം അവര്‍ ഇവിടെ തമ്പടിച്ചിരുന്നുവെങ്കിലും മാര്‍ത്താണ്ഡവര്‍മ്മയുടെ പൊടി പോലും കണ്ടെത്താനായില്ല. പാറയുടെ നെറുകയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെ മാര്‍ത്താണ്ഡവര്‍മ്മയെ അതിവിദഗ്ധമായി ആദിവാസികള്‍ കടത്തുകയായിരുന്നു. ഇവിടെ നിന്നും രാജാവ് രക്ഷപ്പെട്ട് എത്തിയത് നാഗര്‍കോവിലിലെ മാറത്തച്ഛന്‍ തറവാട്ടിലായിരുന്നു. അവിടത്തെ പ്രമാണിയായിരുന്ന സുബ്ബയ്യ നാടാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വേണ്ട സുരക്ഷയൊരുക്കി. വൈരികള്‍ ആ തറവാട് വളഞ്ഞുവെങ്കിലും ആര്‍ക്കും മതില്‍ കെട്ടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.


അനന്തപത്മനാഭന്‍നാടാരുടെ നേതൃത്വത്തിലുള്ള 108 കളരി ഗുരുക്കന്‍മാരും അവരുടെ പടയാളികളും ഈ മാറത്തച്ഛന്‍ തറവാട്ടിലെത്തി എട്ട് വീട്ടില്‍പിള്ളമാരുടെ സൈന്യത്തെ തുരത്തുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ത്താണ്ഡവര്‍മ്മയെ അനന്തപത്ഭനാഭന്റെ നേതൃത്വത്തിലുളള 108 കളരി ഗുരുക്കന്‍മാരും പടയാളികളും ചേര്‍ന്ന് രാജാവായി അധികാരത്തിലേറ്റിയത്. അങ്ങനെ മാര്‍ത്താണ്ഡവര്‍മ്മ നല്‍കിയ ബഹുമതിയായിരുന്നു ഈ തറവാടിനു ലഭിച്ച അച്ഛന്‍ സ്ഥാനം. 1728ല്‍ ആയിരുന്നു മാര്‍ത്താണ്ഡവര്‍മ്മ രാജാവായി അഭിക്ഷേകം ചെയ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago