അധികൃതര്‍ വാക്കുപാലിച്ചില്ല: കുണ്ടും കുഴിയും നിറഞ്ഞ് കാഞ്ഞിരപ്പള്ളി-മണിമല റോഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി -മണിമല റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമാട്ട് ഒരു വര്‍ഷം. റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. ശബരിമലയ്ക്ക് പോകുന്ന നൂറുകണക്കിന് അയ്യപ്പഭക്തര്‍ ഇതുവഴി ദിനം പ്രതി കടന്നു പോകുന്നുണ്ടെങ്കിലും കുഴി നികത്താന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
ശബരിമല സീസണു മുന്‍പ് എല്ലാ റോഡിലേയും കുഴികള്‍ നികത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.എന്നാല്‍ പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയ സ്ഥിതിയാണ് ഇവിടെ. കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ചിറക്കാവ് ഐക്കരപ്പടി ഭാഗത്തും ചിറക്കടവ് പള്ളിപ്പടി ഭാഗത്തും ചിറക്കടവ് മൂന്നാം മൈല്‍ ഭാഗത്തും വന്‍ കുഴികള്‍ കുഴികളാണ്. ഇതു വാഹന യാത്ര ദുസഹമായതോടെ പ്രദേശവാസികള്‍ കുഴികളില്‍ വാഴയും ചേമ്പുമൊക്കെ നട്ട്പ്രതിഷേധിച്ചിരുന്നു. .ചിറക്കവ് യുപി സ്‌കൂളിന് മുമ്പില്‍ ചെക്ക് ഡാം നിര്‍മിച്ചതില്‍ പിന്നെ ചെറിയ മഴ പെയ്താലുടന്‍ റോഡില്‍ വെള്ളം കയറുമായിരുന്നു.ഗതാഗതം ഇതുവഴി സ്ഥിരമായി മുടങ്ങാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഐക്കരപ്പടിയില്‍ പുതുതായി കലുങ്ക് നിര്‍മിച്ച് മണ്ണിട്ട് റോഡ് ഉയര്‍ത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് റോഡ് പൊളിയുന്നതെന്നും ചിറക്കടവിലെ ചെക്ക്ഡാം പൊളിച്ചു മാറ്റണമെന്നും കാട്ടി പുരുഷ സ്വാശ്രയസംഘം മനുഷ്യാവകാശ കമ്മീഷനെ വരെ സമീപിച്ചു.
ചിറക്കടവ് വഴി എരുമേലിയിലേക്ക് യാത്ര തിരിക്കുന്ന അയ്യപ്പന്മാര്‍ക്കും തൊട്ടടുത്തുള്ള ചിറക്കടവ് യുപി സ്‌കൂള്‍,ഹൈസ്‌കൂള്‍, ചിറക്കടവ് പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഇത് വഴിമാത്രമേ കടന്നുപോകാനാകു.പൊന്‍കുന്നത്തു നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണിമല, പമ്പ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയും ഇതുതന്നെ. മിക്കവാറും എല്ലാ ദിവസങ്ങളിലും വാഹനങ്ങള്‍ കുഴിയില്‍ ചാടി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം എസ്.ഐ ബൈക്കുമായി കുഴിയില്‍ വീണു പരിക്കേറ്റിരുന്നു.കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞിട്ടും കരാറുകാരനെതിരേ നടപടിയെടുക്കാതെ ബില്ല് പാസാക്കി നല്‍കിയത് അതികൃതരുടെ അഴിമതി മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."