നോട്ട് നിരോധനം: കള്ളനും പൊലിസും കളിക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍
മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഒരു മാസം പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ ലോക്‌സഭ സമ്മേളിക്കുന്ന കാലയളവായിട്ടും രാജ്യത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിയാതെപോയിയെന്നത് ഇരുത്തിചിന്തിപ്പിക്കുന്ന ഒന്നാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കള്ളനും പൊലിസും കളിക്കുകയാണ്. കേരളത്തില്‍ പ്രതിപക്ഷം ഒന്നിക്കാത്തതിന് തടസ്സം സുധീരനാണെങ്കില്‍ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയാണ് തടസ്സം നില്‍ക്കുന്നത്. നോട്ട് നിരോധനത്തെ ഫലപ്രദമായി തടയാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. 8000 കോടിയുടെ നിക്ഷേപമാണ് സഹകരണബാങ്കുകളില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കിടക്കുന്നത്. ഇത് സാധാരണക്കാര്‍ക്കാണ് ദോഷംചെയ്യുന്നത്. ഇതിനിടയില്‍ നോട്ട് നിരോധന പ്രഖ്യാപനത്തെക്കുറിച്ച് നാടകീയത തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പുതിയ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്. പഴയ 1000, 500 നോട്ടുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാമെന്നും ഇതിന് ആദായനികുതി വകുപ്പിന്റെ പരിശോധനയുണ്ടാകില്ല, ടാക്‌സും നല്‍കേണ്ട. സാധാരണക്കാരന് പഴയനോട്ട് നിക്ഷേപിക്കുന്നതിനുള്ള സമയം കഴിഞ്ഞിട്ടും രാഷ്ട്രീയക്കാര്‍ക്ക് ഇളവ് നല്‍കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നതിനാണ്. കള്ളപ്പണം പിടികൂടാനെന്നു പറഞ്ഞ് നടത്തിയ നോട്ട് നിരോധനം ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് തീരാദുരിതം കൂടിയാണ് സമ്മാനിച്ചത്. ദീര്‍ഘവീക്ഷണമോ വേണ്ടത്ര പഠനമോ നടത്താതെയാണ് കേന്ദ്രം പല നയങ്ങളും രൂപീകരിക്കുന്നത്. ഇതില്‍ ഭീകരവാദവും രാജ്യസുരക്ഷയും കൂട്ടിക്കലര്‍ത്തി ജനത്തെ പറ്റിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ എതിര്‍ക്കുന്നവരെ ഭീകരവാദിയും ദേശദ്രോഹിയുമാക്കി ചിത്രീകരിക്കുന്നു.
രാജ്യത്ത് നിലവിലെ നോട്ട് ക്ഷാമത്തിന് പരിഹാരമുണ്ടാകാന്‍ കുറഞ്ഞത് ആറു മാസമെങ്കിലുമെടുക്കും. എന്നാല്‍പോലും സാമ്പത്തികരംഗം പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് എത്തിച്ചേരില്ല. അസാധുവാക്കിയ നോട്ടിന്റെ മൂന്നിലൊന്ന് നോട്ടുകള്‍ മാത്രമാണ് തിരികെയെത്തിയിരിക്കുന്നത്. ആകെ 17.5 ലക്ഷം കോടി രൂപയുടെ നോട്ടുണ്ടായിരുന്നതില്‍ 15.5 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് അസാധുവാക്കിയത്. എന്നാല്‍, തിരികെയെത്തിയത് അഞ്ച് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്. ഈ മാസാവസാനം വരെ നോട്ട് അച്ചടിച്ചാലും മുന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ പുറത്തിറക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെ വന്നാല്‍ പോലും പകുതി തുക മാത്രമാണ് തിരികെയെത്തുക.
നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ചില്ലറ നോട്ടുകള്‍ ആളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതു മൂലമാണ് 100 രൂപയുടെ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നത്. വീണ്ടും നിരോധനം വന്നാലോ എന്നതിനാല്‍ വലിയ നോട്ടുകള്‍ സൂക്ഷിക്കുന്നതിന് ആളുകള്‍ക്ക് ഭയമാണ്. ഇതുമുലം നോട്ടുകള്‍ ചില്ലറയാക്കി സൂക്ഷിക്കുന്നു.
ഒരു നല്ല ഭരണാധികാരി നല്ലതുപോലെ ആലോചിച്ച ശേഷമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളു. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്നാല്‍, തീരുമാനങ്ങള്‍ എടുത്തതിനു ശേഷമാണ് മോദി ഇതേക്കുറിച്ച് ആലോചിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ എടുത്ത നടപടിയെന്നു പറഞ്ഞിരുന്ന മോദി ഇപ്പോള്‍ ഡിജിറ്റലൈസേഷനാണ് തന്റെ ലക്ഷ്യമെന്നു പറയുന്നു. നോട്ട് നിരോധനം ഉദ്ദേശിച്ചല്ല ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അത് മറയ്ക്കാനാണ് മോദി ഡിജിറ്റലൈസേഷനുമായി വരുന്നത്. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍, ഇത് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നവരെ രാജ്യദ്രോഹിയാക്കുകയാണ് മോദി ചെയ്യുന്നത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളില്‍ 2900 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 79 കോടി രൂപയും പുതിയ നോട്ടാണ്. എങ്ങനെയാണ് ഇത്രയധികം പുതിയ നോട്ട് കള്ളപ്പണക്കാരുടെ കൈയിലെത്തിയതെന്ന് പരിശോധിക്കണം. പ്രസില്‍ നിന്നുപോലും നോട്ട് പുറത്തുപോകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിയമപരമായ കൊള്ളയാണ്.
സാധാരണക്കാര്‍ മാത്രമാണ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അരിവാങ്ങുന്നതിനുള്ള കാശിനായാണ്, അല്ലാതെ കള്ളപ്പണം വെളുപ്പിക്കാനല്ല. കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ഒരു ബുദ്ധിമുട്ടുമില്ലാതെ വെളുപ്പിച്ചുകഴിഞ്ഞു. ആകെ കള്ളപ്പണത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് രാജ്യത്തുള്ളതെന്നാണ് ജെ.എന്‍.യുവിലെ മുന്‍ പ്രൊഫസര്‍ അരുണ്‍ കുമാര്‍ പറഞ്ഞത്. അത് പിടിക്കാനാണ് 125 കോടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സുപ്രിംകോടതിപോലും നോട്ട് നിരോധനത്തിനെതിരേ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പൗരന് പിന്‍വലിക്കാവുന്ന തുക നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാലാവാം കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ മൂലമാണ് കോടതികള്‍ക്ക് എല്ലാ കാര്യങ്ങളിലും ഇടപെടേണ്ടിവരുന്നത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിനേതാക്കളില്‍ നിന്നുപോലും ശക്തമായ എതിര്‍പ്പാണ് മോദിക്ക് നേരിടേണ്ടിവരുന്നത്. ഇതുമൂലമാണ് ലോക്‌സഭയില്‍ പോലും ഈ വിഷയം വോട്ടിനിട്ട് പാസാക്കാനാവാത്തത്. നാടകീയമായ തുടക്കത്തിനൊടുവില്‍ ദുരന്തത്തില്‍ അവസാനിക്കുന്ന നയമാണ് മോദി ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വൈകാതെ തന്നെ തെളിയിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."