HOME
DETAILS

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചുകയറി 12 പേര്‍ കൊല്ലപ്പെട്ടു

  
backup
December 20, 2016 | 2:43 AM

berlin-christmas-market-attack-12-died-akd

ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനെ മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചു കയറി 12 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റു. കെയ്‌സര്‍ വില്‍ഹം പള്ളിക്ക് സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം. 

berlin-christmas-market-attack-1
അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണു ദൃക്‌സാക്ഷി മൊഴി. ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുണ്ട്. ഡ്രൈവര്‍ക്കൊപ്പമുള്ള ആള്‍ കൊല്ലപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു.

berlin-christmas-market-attack-2

ബെര്‍ലിനിലെ അതിപുരാതനമായ ദേവാലയമാണ് കെയ്‌സര്‍ വില്‍ഹം. ഭീകരാക്രമണ സാധ്യത തള്ളികളയാനാവില്ലെന്നും പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

berlin-christmas-market-attack-3

കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ കളംമാറ്റി; മംദാനിക്ക് കീഴില്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സംതൃപ്തനെന്ന് ട്രംപ്; വാനോളം പുകഴ്ത്തല്‍

International
  •  2 days ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

obituary
  •  2 days ago
No Image

യുഎഇയുടെ ഹബീബ് അല്‍ മുല്ലക്ക് ഇന്ത്യയില്‍ കണ്ണ്; മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു

Business
  •  2 days ago
No Image

ട്രംപുമായി അഭിപ്രായ ഭിന്നത; പ്രചാരണത്തിന് നേതൃത്വം നല്‍കിയ മജോരി ടെയ്‌ലര്‍ ഗ്രീന്‍ രാജിവയ്ക്കുന്നു

International
  •  2 days ago
No Image

ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടും: തൃണമൂല്‍ എം.എല്‍.എ

National
  •  2 days ago
No Image

അല്‍ഫലാഹ് ചാന്‍സിലറുടെ തറവാട് പൊളിക്കാനുള്ള നീക്കത്തിന് സ്റ്റേ

National
  •  2 days ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ലോകത്തെ ഏറ്റവും വലിയ സൗജന്യ സാമൂഹിക പരിപാടിയായ ദുബൈ റണ്‍ ഇന്ന്; മെട്രോ സമയക്രമം നീട്ടി

latest
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  3 days ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  3 days ago