HOME
DETAILS

എസ്.എം.എഫ് ജില്ലാ ഖത്വീബ് സംഗമവും അലിഫ് ലോഞ്ചിങ്ങും ഇന്ന്

  
backup
December 20 2016 | 04:12 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%b5%e0%b5%80%e0%b4%ac%e0%b5%8d-2

കോഴിക്കോട്: 500ല്‍പരം ഖത്വീബ് മാര്‍ പങ്കെടുക്കുന്ന എസ്.എം.എഫ് ജില്ലാ ഖത്വീബ് സംഗമവും അലിഫ് ട്രെയിനിങ് ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനവും ഇന്ന് രാവിലെ 9 മുതല്‍ ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിക്ക് അന്തിമ രൂപമായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. പി.കെ.ഐ മുഹ്‌യുദ്ദീന്‍ അബൂദാബി മുഖ്യാതിഥിയായിരിക്കും. 'ഖത്വീബുമാരും ബാധ്യത നിര്‍വഹണവും' വിഷയത്തില്‍ റഹ്മത്തുള്ളാ ഖാസിമി മൂത്തേടവും 'മഹല്ലുകള്‍ മദീനയുടെ ശേഷിപ്പ് ' വിഷയത്തില്‍ ഉമര്‍ ഫൈസി മുക്കവും പ്രബന്ധമവതരിപ്പിക്കും.
എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, സി.എസ്.കെ തങ്ങള്‍, സലാം ഫൈസി മുക്കം, ആര്‍.വി കുട്ടിഹസന്‍ ദാരിമി, എസ്.പി.എം തങ്ങള്‍, ടി കെ പരീക്കുട്ടി ഹാജി, കുഞ്ഞമ്മദ് ഹാജി വടകര, കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഫൈസി കാപ്പാട്, ഇ.ടി അസീസ് ദാരിമി വടകര, ഒ.പി അഷ്‌റഫ്, സൈദ് മുഹമ്മദ് ഫൈസി, കെ. കുഞ്ഞോയന്‍ ഹാജി, ഷാനവാസ് മാസ്റ്റര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംസാരിക്കും. രണ്ടാം സെഷനില്‍ ഹക്കീം മാസ്റ്റര്‍
( പാരന്റിങ്, പ്രീ മാരിറ്റല്‍ ഹെല്‍പ് ഡെസ്‌ക് ) റഷീദ് കൊടിയൂറ ( ഇടപെടലിന്റെ രീതി ശാസ്ത്രം) അബ്ദുല്‍ കരീം മാസ്റ്റര്‍ ( എങ്ങനെ മാറാം മാറ്റമുണ്ടാക്കാം ) എസ്.വി മുഹമ്മദലി (നാം കര്‍മവീഥിയില്‍ )എന്നീ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും. മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് സഅദി, റഫീഖ് ഫൈസി കൂടത്തായി, പി.എം കോയ മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, പി.അസൈനാര്‍ ഫൈസി, സി.ടി അബ്ദുല്‍ ഖാദര്‍ , എ.കെ ആലിപ്പറമ്പ് ,കെ .പി കോയ, വി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍,കെ.എന്‍.എസ് മൗലവി, നവാസ് ഓമശ്ശേരി, ലത്തീഫ് ഹാജി ബാലുശ്ശേരി സംസാരിക്കും.
അലിഫ് ട്രെയിനിങ് ആന്‍ഡ് കൗണ്‍സിലിങ് സെന്ററിന്റെ ഭാഗമായി പ്രീ മെരിറ്റല്‍ കോഴ്‌സ്, പാരന്റിങ് കോഴ്‌സ്,യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാം, പരീക്ഷാ പരിശീലനങ്ങള്‍, അധ്യാപക ശാക്തീകരണം, മുഅല്ലിം ട്രെയ്‌നിങ് പ്രോഗ്രാം, ലീഡേഴസ് ട്രെയ്‌നിങ്, ഫാമിലി കൗണ്‍സിലിങ്, കൗമാര കൗണ്‍സിലിങ്, പ്രി ആന്‍ഡ് പോസ്റ്റ് മെരിറ്റല്‍ കൗണ്‍സിലിങ്, കൗമാര കൗണ്‍സിലിങ് ചൈല്‍ഡ് കൗണ്‍സിലിങ്,കരിയര്‍ കൗണ്‍സിലിങ് ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക്, വഖഫ് ബോഡ് രജിസ്‌ട്രേഷന്‍ ആന്‍ഡ് അപ്ലിക്കേഷന്‍സ്, സൊസൈറ്റി രജിസ്‌ട്രേഷന്‍ ആന്‍ഡ് ബൈലോ , ഹയര്‍ സ്റ്റഡീസ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ്, അലിഫ് നിക്കാഹ് എന്നിവ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago