സീരിയലുകള്‍ നിരോധിക്കണമെന്ന് പ്രതിഭാ ഹരി എം.എല്‍.എ
കായംകുളം: ചാരായം നിരോധിക്കുന്നതിന് മുമ്പ് സീരിയലുകളായിരുന്നു നിരോധിക്കേണ്ടിയിരുന്നതെന്ന് അഡ്വ: യു പ്രതിഭാഹരി എം.എല്‍.എ.ഞാവക്കാട് എല്‍.പി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കലാകാരന്മാരെ നിരോധിക്കേണ്ട ആവശ്യമില്ല.അവരുടെ വിഷം മാറ്റിയെടുക്കുകയാണ് വേണ്ടത്.നന്മക്ക് വേണ്ടിയാകണം കലാകാരന്മാരുടെ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.സീരിയലുകള്‍ വര്ജിക്കാന് സ്ത്രീകള്‍ സ്വയം തയ്യാറാകുകയാണ് വേണ്ടത്.
അനാവശ്യ കാര്യങ്ങള്‍ കേട്ടാല്‍ അത് തള്ളിക്കളയാനുള്ള മനശക്തി സ്ത്രീകള്‍ക്കുണ്ടാകണം.സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും മറ്റും യഥാസമയം അവരിലെത്തിക്കാത്തത് ഉദ്യോഗസ്ഥ സംവിധാനത്തിലെ പാളിച്ച മൂലമാണ്.അഴിമതി സംവിധാനം നിലനില്ക്കുന്നതിനാലാണിങ്ങനെ സംഭവിക്കുന്നതെന്നും പ്രതിഭാഹരി എം.എല്‍.എ പറഞ്ഞു.സി.എച്ച് റഹ്മത്ത് ബീവി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ആര് ഗിരിജ, കൗണ്‍സിലന്മാരായ ഗായത്രി തമ്പാന് ,റജില നാസര്‍ ,ഷീജ വളവുത്തറ, എം.എസ് ഷീജ, ശതാബ്ദി അഘോഷ കമ്മിറ്റി ചെയര്‍മാര്‍ എ.എ റഹിം ,കണ്‍വീനര്‍ അഡ്വ എച്ച് സുനി, നിസാം സാഗര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."