
നിറവാര്‍ന്ന കൗമാരം
ബാല്യത്തിന്റെ കളിതിമിര്‍പ്പില്‍നിന്നു വിട്ടുമാറി പക്വതയിലേക്കുള്ള പ്രയാണമാണ് കൗമാരം. പുതിയ ചിന്തകള്‍, പുതിയ അറിവുകള്‍ ഒക്കെ ആര്‍ജ്ജിച്ചെടുക്കുന്ന ഊര്‍ജ്ജസ്വലതയുടെ കാലമാണിത്. ശാരീരിക-മാനസിക വളര്‍ച്ചയുടെ സുപ്രധാനമായ ഈ ഘട്ടം ആവേശമുണര്‍ത്തുന്നതും അതേ സമയം വെല്ലുവിളികള്‍ നിറഞ്ഞതും സങ്കീര്‍ണവുമാണ്. സദാ പുതുമ തേടുന്നതാണ് കൗമാരത്തിന്റെ മുഖമുദ്ര.
വര്‍ണവും പ്രപഞ്ചവും പ്രശസ്തിയും കൗമാരത്തെ മാടിവിളിക്കുന്നു. ചതിക്കുഴികള്‍ എവിടെയും കാത്തിരിക്കുന്നു. ചിലപ്പോള്‍ സുഹൃത്തിന്റെയും രക്ഷകന്റെയുമൊക്കെ റോളിലാണ് അവര്‍ പ്രത്യക്ഷപ്പെടുക. ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും വര്‍ത്തമാനകാലം നമ്മുടെ മക്കളെ വലവീശിപ്പിടിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നവരുണ്ട്. ഒരു ചുവട് പാളിയാല്‍ കൗമാരം കരിന്തിരിക്ക് വഴിമാറാം.
മക്കള്‍ എങ്ങനെയെങ്കിലും വളരട്ടെ എന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കാറില്ല. ലോകത്തിലെ ഏറ്റ
വും സമര്‍ത്ഥരും കഴിവുള്ളവരുമായി മക്കളെ വളര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ കൗമാരപ്രായത്തിലെത്തിയ മക്കളുമായി എങ്ങനെ ഇടപെടണമെന്നറിയാതെ വലയുകയാണ് പല മാതാപിതാക്കളും.
കൗമാരത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യം വേണ്ടത് 'ടീനേജ്' ലോകത്തെപ്പറ്റി സാമാന്യം വിശാലവും വികസിതവുമായ അറിവാണ്. നിങ്ങളുടെ മകന്‍മകള്‍ ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്ന് ഉറപ്പാക്കാന്‍, അവരെ ശരിയായ വഴിയിലൂടെ നയിക്കാന്‍ ഈ അറിവ് അത്യന്താപേക്ഷിതമാണ്.
കൗമാരം എന്നതിന് ഇംഗ്ലീഷില്‍ അഡോളസന്‍സ് (അറീഹലരെലിരല)എന്നു പറയുന്നു. അഡോളയര്‍ (അറീഹലരെലൃല) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ഈ വാക്കുണ്ടായത്. ഈ പദത്തിന്റെ അര്‍ഥം വളരുക, വികസിക്കുക, പക്വതയാര്‍ജ്ജിക്കുക എന്നൊക്കെയാണ്. അപ്പോള്‍ അഡോളന്‍സ് എന്ന വാക്കിന്റെ അര്‍ഥം 'പക്വതയിലേക്കുള്ള വളര്‍ച്ച' എന്നാണ്.
13 മുതല്‍ 19 വരെയുള്ള കാലമാണ് കൗമാരം. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് 13 മുതല്‍ 20 വരെയുള്ള പ്രായമാണ് കൗമാരമായി കണക്കാക്കുന്നത്. പ്രസരിപ്പിന്റെയും യൗവ്വനത്തിന്റെയും കാലത്ത് ശാരീരികമായ ആരോഗ്യം ടീനേജിന് സ്വന്തമാണ്. എന്നാല്‍ മാനസികമായ കരുത്ത് അവര്‍
വേണ്ടതുപോലെ ആര്ജ്ജിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ശാരീരിക-മാനസിക വളര്‍ച്ചയുടെ സുപ്രധാന ഹേതു ഗ്രന്ഥികളും (ഋിറീരൃശില ഴഹമിറ)െ ഗ്രന്ഥിരസങ്ങളും (ഒീൃാീില)െആണ്. കൗമാരകാലം പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് നേരത്തെ തുടങ്ങുന്നു. പെണ്‍കുട്ടികളേക്കാള്‍ രണ്ട് വര്‍ഷം വൈകിയാണ് ആണ്‍കുട്ടികളില്‍ ലൈംഗീകവികാസം നടക്കുന്നത്.
ശരീരത്തിന്റെ അസ്ഥിഘടനയും ലൈംഗിക ചോദനകളും വളര്‍ച്ചയുടെ വേഗം കൂട്ടുന്ന കാലമാണ് കൗമാരം.
മാതാപിതാക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വളര്‍ന്നുവന്ന കുട്ടി കൗമാരഘട്ടത്തില്‍ എല്ലാവിധ പാരതന്ത്ര്യങ്ങളില്‍നിന്നു മോചിതനായി സ്വന്തം കാലില്‍ നില്ക്കാന് വ്യഗ്രത കാണിക്കുന്നു.
കുട്ടികള്‍ സ്വയം കരുതുന്നത് തങ്ങള്‍ മുതിര്‍ന്നവരായി എന്നാണ്. അതേസമയം മാതാപിതാക്കള്‍ക്ക് അവര്‍ കുട്ടികളാണ്. കഴിവും പരിചയവും കുറഞ്ഞവരായി ഗണിക്കപ്പെടുന്നത് കുട്ടികള്‍ സഹിക്കുകയില്ല. സമപ്രായക്കാരുടെ അംഗീകാരവും അവരുടെ സമൂഹത്തില്‍ സ്ഥാനവും കൈവരിക്കുവാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. മാതാപിതാക്കള്‍ തങ്ങളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നുവെന്നു കുട്ടികള്‍ പരാതി പറയുമ്പോള്‍ കുട്ടികള്‍ ധിക്കാരികളായിത്തീര്‍ന്നുവെന്ന് രക്ഷിതാക്കള്‍ വിലപിക്കുന്നു. പരസ്പരം മനസിലാക്കാ
ത്തതിന്റെ പേരിലാണ് ഈ സംഘര്‍ഷം ഉടലെടുക്കുന്നത്. പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്തുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കുടുംബത്തിലും വ്യക്തിജീവിതത്തിലും നിയമങ്ങളും ചിട്ടകളും ആവശ്യമാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് കുടുംബത്തില്‍ പാലിക്കേണ്ട മിനിമം നിയമത്തിന് രൂപം നല്‍കണം. അവ പ്രാവര്‍ത്തികമാക്കാന്‍ നിഷ്കര്‍ഷയും വേണം. ശിക്ഷണത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ വിജയിച്ചു. ചുരുക്കത്തില്‍ കരുതലും ശ്രദ്ധയും പരിചരണവും നല്കിയാല് കൗമാരം നിറവാര്‍ന്നതാകും.
കൗമാരത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ കഴിയണം. നാളെ വിടരേണ്ട പൂമൊട്ടുകള്‍ കൊഴിഞ്ഞ് പോകരുത്. നാളെയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ കൗമാരത്തിന് കരുത്തുപകരണം. സ്വയം ശപിച്ചും ശിഥിലചിന്തകളിലൂടെയും കളയേണ്ട പ്രായമല്ലിത് എന്ന തിരിച്ചറിവുണ്ടാവണം. സ്വപ്നങ്ങളാവണം മുന്നോട്ടു നയിക്കേണ്ട ചാലകശക്തി. നാളെ യാഥാര്‍ത്ഥ്യങ്ങളാകേണ്ട കിനാക്കള്‍ സാഫല്യത്തിലെത്തുമെന്ന് ഉറപ്പിക്കുക. അതിനുവേണ്ടിയുള്ള യത്നം തുടരുക. ഏത് മേഖലയിലും സ്വയം സമര്‍പ്പണം അനിവാര്യമാണ്. എല്ലാം വെട്ടിപ്പിടിക്കുമെന്ന വാശിയല്ല വേണ്ടത്, നന്മയ്ക്ക് സാധ്യമാവുന്നത്
നഷ്ടപ്പെടുത്തില്ലായെന്ന ദൃഢനിശ്ചയമാണ് അനുപേക്ഷണീയം. പരന്ന വായനയും അനുഭവങ്ങളിലൂടെ യുള്ള സഞ്ചാരവും മുന്നോട്ടുള്ള കുതിപ്പിന്റെ ഊര്‍ജ്ജസ്രോതസാണ്.
അപാരമായ സാധ്യതകളുടെ ആകാശം തുറന്നിടുന്ന ഇന്റര്‍നെറ്റിലെ സാധ്യതകളെ ആരോഗ്യകരമാ
യി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും ജാഗ്രത പാലിക്കണം. രാത്രി മുഴുവന്‍ മകന്‍മകള്‍ കമ്പ്യൂട്ടറിന് മുന്നിലാണ് എന്ന് അഭിമാനത്തോടെ വിവരിക്കുന്ന രക്ഷിതാവ് ഇന്റര്‍നെറ്റ് ഒരു വിജ്ഞാനസ്രോതസ് മാത്രമല്ല എന്ന് ഓര്‍ക്കണം. മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്. പ്രണയത്തിന്റെ റിംഗ്ടോണ്‍ മുഴങ്ങുന്ന മൊബൈലില്‍ മുതല്‍ പ്രശസ്തിയുടെ പരവതാനി വിരിക്കുന്ന ടെലിവിഷനില്‍ വരെ അപകടങ്ങള്‍ പതിയിരിപ്പുണ്ട്. സാധ്യതകളും ചൂഷണങ്ങളും ഒരുപോലെ നിറഞ്ഞ ലോകത്ത് വഴി പിഴക്കാതെ നമ്മുടെ കൗമാരങ്ങള്‍ വിജയപാന്‍ഥാവിലാവണം. കൗമാരപ്രതിസന്ധി
കളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും പൊതുവായ അറിവുണ്ടായിരിക്കണം. അതിനു കൗണ്‍സലിങ്ങ് സൗകര്യം വിപുലപ്പെടുത്തുകയും സ്കൂളുകളില്‍ കൗണ്‍സിലിങ്ങിനായി പ്രത്യേകം പരിശീലനം നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഒരു മാതാവിന് മകളുടേയും പിതാവിന് മകന്റെയും ടീച്ചറാകാന്‍ കഴിയണം. സ്കൂളിലെ ടീച്ചറിേെപാലെയല്ല, മറിച്ച് പ്രായോഗിക ജീവിതത്തിലെ ടീച്ചര്‍. സ്കൂളില്‍നിന്നും പുസ്തകങ്ങളില്‍ നിന്നും ലഭിക്കാത്ത ഒരുപാട് അറിവുകള്‍ ജീവിതാനുഭവങ്ങളില്‍നിന്നും മാതാപിതാക്കള്‍ നേടിയിട്ടുണ്ട്. അവ വേണ്ട സമയത്ത് മക്കള്‍ക്കു പകര്‍ന്നു നല്‍കുകയെന്നത് അവരുടെ കടമയാണ്. കൗമാരകാലത്ത് കുട്ടികളുടെ ഭാഗത്ത് പല തെറ്റുകളും കുറവുകളും ഉണ്ടാകാം. അതൊക്കെ കൊടിയ അപരാധമായി കാണാനോ കടുത്ത ശിക്ഷകള്‍ നല്‍കാനോ പാടില്ല. എന്താണ് തെറ്റ് എന്നും അത് എങ്ങനെ തിരുത്തണമെന്നും പറഞ്ഞുകൊടുക്കുന്ന വഴികാട്ടിയായിമാറുകയാണ് വേണ്ടത്. പിന്നീടുള്ള ജീവിതത്തില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അത് കുട്ടിയെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• a minute ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 10 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 17 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 32 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 40 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 12 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago