HOME
DETAILS

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്: ഹരജിയില്‍ നോട്ടീസ് അയക്കാന്‍ ഉത്തരവ്

  
backup
December 21 2016 | 18:12 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8b-2

കൊച്ചി: മുഖ്യമന്ത്രിക്കുവേണ്ടി നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് അഡ്വ. ജനറലിന്റെ അധികാരത്തെ മറികടക്കുന്ന നടപടിയാണെന്നും ഇങ്ങനെയൊരു പദവി സൃഷ്ടിച്ചാണ് എം.കെ ദാമോദരനെ നിയമിച്ചതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എം.കെ ദാമോദരന്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കിലും ഇത്തരമൊരു പദവിയുടെ നിയമസാധുത പരിഗണിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് കേസില്‍ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അഡ്വ. ജനറല്‍, നിയമവകുപ്പു സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി, ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസില്‍ എതിര്‍കക്ഷിയാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് നോട്ടീസ് നല്‍കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ.എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ താന്‍ പദവി ഏറ്റെടുക്കാനില്ലെന്നും കേസിലെ കക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും അഡ്വ.എംകെ ദാമോദരന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago