HOME
DETAILS

ഏഴിമല നേവല്‍ അക്കാദമിയില്‍ പഠനവും ജോലിയും

  
backup
December 21 2016 | 19:12 PM

%e0%b4%8f%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a8%e0%b5%87%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യ എന്‍ജിനിയറിങ് പഠനവും ഒപ്പം ജോലിയും. ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കാണ് 2017 ജൂലൈ മാസത്തിലാരംഭിക്കുന്ന 10 പ്ലസ്ടു (ബി.ടെക്) കേഡറ്റ് എന്‍ട്രി സ്‌കീം വഴി സൗജന്യ ബി.ടെക് പഠനത്തിനും പെര്‍മനന്റ് കമ്മിഷന്‍ വഴി സബ് ലഫ്റ്റനന്റ് പദവിയില്‍ തൊഴിലിനും അപേക്ഷിക്കാവുന്നത്.

മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) 2017 ഫെബ്രുവരിഏപ്രില്‍ മാസങ്ങളില്‍ ബംഗളൂരു, ഭോപ്പാല്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ കേന്ദ്രങ്ങളിലായി ഇന്റര്‍വ്യൂവിന് ക്ഷണിക്കും. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമായിരിക്കും. ആദ്യമായി ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ക്ക് തേര്‍ഡ് എ.സി റെയില്‍ഫെയര്‍ നല്‍കും. 2017 ജൂലൈയിലാണ് പരിശീലനം തുടങ്ങുക.

അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത:
അപേക്ഷകരുടെ പ്രായം 17നും 19.5നും ക്കും മധ്യേയാകണം. (1998 ജനുവരി രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക)
സീനിയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. പത്ത് അല്ലെങ്കില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ശാരീരിക യോഗ്യത:

കുറഞ്ഞത് 157 സെന്റീമീറ്റര്‍ ഉയരം, അതിനനുസൃതമായ ഭാരം, നല്ല കാഴ്ചശക്തി, ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവ ഉണ്ടാകണം.
അപേക്ഷ:
www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സ്വീകരിക്കും. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ നമ്പറോടുകൂടിയ ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് നിര്‍ദിഷ്ട സ്ഥാനത്ത് അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് വലിപ്പമുള്ള കളര്‍ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം.

അപേക്ഷയില്‍ ഒരെണ്ണം ഒപ്പുവച്ച്, പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍ 2017 ജനുവരി 12ന് മുന്‍പായി കിട്ടത്തക്കവണ്ണം Postbox No. 04, Nirman Bhawan, New Delhi 110011 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ONLINE A-PPLICATION NO......, APPLICATION for 10+2 (B.Tech) for June 2017 course, percentage........ or JEE (Main) Rank....... (as applicable) NCC 'C' Yes or No എന്ന് യഥാവിധി രേഖപ്പെടുത്തിയിരിക്കണം. മറ്റൊരപേക്ഷ കൈവശം കരുതണം.

കേഡറ്റുകളെ നാലു വര്‍ഷത്തെ ബി.ടെക് പഠനത്തിന് നിയോഗിക്കും. അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലാണ് പഠനം. കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമിയിലാണ് പഠന പരിശീലനങ്ങള്‍ നല്‍കുക.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയാണ് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.ടെക് ബിരുദം സമ്മാനിക്കുക. മുഴുവന്‍ പഠനച്ചെലവുകളും നേവി വഹിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷിക്കാവുന്ന അവസാന തിയതി: 2017 ജനുവരി 02



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  12 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  16 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  21 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  37 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago