നജീബ് ജങിന്റെ രാജി ആകസ്മികമെന്ന് കെജ്‌രിവാളിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജങിന്റെ രാജിക്കായി എ.എ.പി സര്‍ക്കാരും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് സര്‍ക്കാരിന്റെ അത്ര തന്നെ ആയുസ്സുണ്ട്. ഈയിടെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇരുവരും തമ്മില്‍ ഉണ്ടായിട്ടില്ലെങ്കിലും സന്തോഷം പ്രകടിപ്പിച്ചാണ് കെജ്‌രിവാളിന്റെ പ്രതികരണം. നജീബ് ജങിന്റെ രാജി ആകസ്മികമാണെന്നാണ് വാര്‍ത്ത അറിഞ്ഞയുടനെ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്.
വിവാദങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ നീണ്ട 18 മാസത്തെ സേവനത്തിനു ശേഷമാണ് നജീബ് ജങ് രാജിവച്ചത്.
നജീബ് ജങിന്റെ രാജിക്കു വേണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിരന്തരം മുറവിളിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. നരേന്ദ്ര മോദിയുടെ നയങ്ങള്‍ നജീബ് ജങിലൂടെ നടപ്പിലാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന് ഭരണത്തില്‍ ഒരു പങ്കുമില്ലെന്നും വരെ പറയുന്നിടത്ത് കാര്യങ്ങള്‍ എത്തി.
ഡല്‍ഹി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു മേല്‍ ലഫ്. ഗവര്‍ണര്‍ വീറ്റോ പവര്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു എ.എ.പിയുടെ ആരോപണം. ഇതേത്തുടര്‍ന്ന് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ചില അധികാരങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ഭരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍പ് ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ആയിരുന്നു നജീബ് ജങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."