കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ശിലപാകിയത് മതപണ്ഡിതന്മാര്‍: ഹൈദരലി തങ്ങള്‍
കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ശിലപാകിയതില്‍ മതപണ്ഡിതന്മാര്‍ക്ക് വലിയ പങ്കുണ്ടെന്നും മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ കേരളത്തിലെ സുന്നീ പണ്ഡിതന്മാര്‍ ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള ബാഖവീ മജ്‌ലിസുല്‍ ഉലമാ ദേശീയ ഫിഖ്ഹ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാര്‍ മതത്തെകുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിച്ചു നല്‍കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബാനി ഹസ്രത്ത് നഗരിയില്‍ നടന്ന ചടങ്ങില്‍ ഈറോഡ് ഡിസ്ട്രിക്ട് ഗവ.ഖാസി ഹസ്രത്ത് മുഹമ്മദ് കിഫായത്തുല്ല ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
മൗലാനാ മുസ്തഫ ഹസ്രത്ത്, കെ.സി മമ്മൂട്ടി ബാഖവി വയനാട്, അമീന്‍ മാഹി, ഏ.കെ യുസുഫ് ബാഖവി, ഹസ്രത്ത് അബ്ദുല്‍ ഹമീദ് ബാഖവി, ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി എന്നിവര്‍ കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിലെ ഉപഹാരം പി.ടി.എ റഹീം എം.എല്‍.എ മുസ്തഫ മുണ്ടുപാറക്കു നല്‍കി പ്രകാശനം ചെയ്തു. സമാപന ചടങ്ങില്‍ ഡോ.അലി അസ്ഹര്‍ ബാഖവി കാവന്നൂര്‍ അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുഫ്തി മുഹമ്മദ് അഷ്‌റഫലി ബാഖവി ബംഗളൂരു, ഹസ്രത്ത് മുഹമ്മദ് ഇല്യാസ് ബാഖവി, കെ ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് റഫീഖ് ബാഖവി, ഡോ. ശഹീര്‍ അഹമ്മദ് ബാഖവി ബഖ്തിയാരി ആന്ധ്ര, പാണക്കാട് സയ്യിദ് ജൗഹറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍,നാസര്‍ ഫൈസി കൂടത്തായി,സി.വി.എം വാണിമേല്‍, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, ഒ.പി.എം അഷ്‌റഫ്, മുഹമ്മദ് ബാഖവി കാടേരി സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ യു.കെ അബ്ദുല്‍ലത്തീഫ് ബാഖവി സ്വാഗതവും എം.കെ ഉമര്‍ ബാഖവി നന്ദിയും പറഞ്ഞു.
ഫഖ്‌റുദീന്‍ ബാഖവി, കെ.അബ്ദുല്‍ ബാരി ബാഖവി,കെ മൊയീതീന്‍കുട്ടി ബാഖവി, ബഷീര്‍ ബാഖവി, എന്‍.വി മുഹമ്മദ് ബാഖവി, അബൂത്വാഹിര്‍ ബാഖവി, കെ.അബ്ദുല്ല ബാഖവി വാവാട്,പി.കെ അബ്ദുല്ല ബാഖവി , ഇബ്രാഹീം ബാഖവി എടപ്പാള്‍,പി.കെ.എം മുബാറക് ബാഖവി, കെ മുഹമ്മദ് ബാഖവി, മുഹ്‌യുദ്ദീന്‍ ബാഖവി, എം.കെ മൊയ്തീന്‍കുട്ടി ബാഖവി, മലയമ്മ അബൂബക്ര്‍ ബാഖവി, മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, ഇ.ടി മുഹമ്മദ് ബാഖവി,പി.ടി അബ്ദുള്ള ബാഖവി, എ.കെ അബ്ദുല്‍ മജീദ് ബാഖവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."