സപ്തദിന ക്യാംപ് നാളെ മുതല്‍
വൈക്കം: എസ്.എം.എസ്.എന്‍ വി.എച്ച്.എസ് ആശ്രമം സ്‌കൂളിന്റെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാംപ് നാളെ മുതല്‍ 30 വരെ പള്ളിയാട് എസ്.എന്‍ യൂ.പി സ്‌കൂളില്‍ നടക്കും. ക്യാംപിന്റെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, കുടുംബശ്രീ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തലയാഴം പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് അവയവദാന ബോധവല്‍ക്കരണം നടത്തും. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് സംരംഭവുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് തലമുടി നല്‍കി സഹായിക്കുവാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുവാനും, രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുവാനും, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയരോഗങ്ങള്‍, ക്യാന്‍സര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയ രോഗബാധിതരായവരെ കണ്ടെത്തി പഞ്ചായത്തില്‍ തുടര്‍ പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ സമഗ്ര ആരോഗ്യ സര്‍വ്വേയും ക്യാമ്പിന്റെ ഭാഗമായി നടത്തും. എന്‍.എസ്.എസ് വാളന്റിയേഴ്‌സിനോടൊപ്പം തലയാഴം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഷാന്തിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമൃതകലയുടെയും നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും, കുടുംബശ്രീ-സന്നദ്ധ സംഘടന പ്രവര്‍ത്തകരും സര്‍വ്വേയില്‍ പങ്കാളികളാകും.
ക്യാംപിന്റെ ഉദ്ഘാടനം രാവിലെ 9.30ന് സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അവയവദാന സര്‍വ്വേ ഉദ്ഘാടനവും തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ അവയവദാന സന്ദേശവും നല്‍കും. 30ന് ഉച്ചയ്ക്ക് 1.30ന് സി കെ ആശ എം. എല്‍ .എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. അരൂര്‍ എം.എല്‍.എ അഡ്വ. എ .എം ആരിഫ് അവയവദാന സമ്മതപത്രം കൈമാറല്‍ ചടങ്ങ് നിര്‍വ്വഹിക്കും. ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി .ആര്‍ ബിജി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ പി സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ലിജി സലഞ്ച്‌രാജ്, പി.എസ് പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിക്കും. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ മുരളീധരന്‍ കൃതജ്ഞത പറയും. പത്രസമ്മേളനത്തില്‍ ലിജി സലഞ്ച്‌രാജ്, പി.എസ് പുഷ്‌ക്കരന്‍, ടി റെജിമോന്‍, എം.ഡി ബാബുരാജ്, ഷീജ റ്റി.പി, സന്ധ്യാ അനീഷ്, മുരളീധരന്‍, രജില ദിലീപ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."