'ഒരിക്കല്‍ക്കൂടി' സംഗമപരിപാടി ഇന്ന്
കൊല്ലം: ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങിലെ സിവില്‍ 2002-2006 ബാച്ചിലെ അലുംനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ഒരിക്കല്‍ക്കൂടി' സംഗമപരിപാടി ഇന്നു കാംപസില്‍ നടക്കും. സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനു വിധേയമാകുന്നവര്‍ക്ക് സംഗമത്തിന്റെ ഭാഗമായി 20 ഡയാലിസിസ് കിറ്റുകളും നിര്‍ദ്ദനരായ 30 കുടുംബങ്ങള്‍ക്കു ഒരുമാസത്തേക്കുള്ള നിത്യോപയോഗസാധനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദരിത്തിലെ 25 അന്തേവാസികളെ കണ്ടെത്തി അവര്‍ക്കു 'വിഷ് കാര്‍ഡ് ' നല്‍കി അവരുടെ ആഗ്രഹം രേഖപ്പെടുത്തും. ഇതിനായി മാറ്റിവയ്ക്കപ്പെട്ട തുകയില്‍ നിന്നും ഇത്തരത്തില്‍ അന്തേവാസികളുടെ ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കുന്നതിനുള്ള വിഷ്‌കാര്‍ഡുകളും വിതരണം ചെയ്യും. നിരവധി സഹായ പരിപടികളും നടത്തും. കോളജ് എ.പി.ജെ ഹാളില്‍ രാവിലെ 9ന് ചേരുന്ന പൊതുസമ്മേളനത്തില്‍ ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ എസ്.എച്ച് ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ ഡോ.എസ് അയൂബ്, ഡോ. എസ് സുരേഷ്, സീനിയര്‍ അഡൈ്വസര്‍ വിന്‍സന്റ്, അലുംനി അസോസിയേക്ഷന്‍ പ്രസിഡന്റ് നിഹാസ് കെ.എം, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."