ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ തോന്നിയപോലെ പാര്‍ക്കിങ്ങ് ചെയ്യുന്നതായി പരാതി
മീനാക്ഷിപുരം: വേലന്താവളം വില്പനനികുതി ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ തോന്നിയപോലെ പാര്ക്കിങ്ങ ചെയ്യുന്നതായി പരാതി. കോഴിപാറക്കു സമീപത്തുള്ള വില്പന നികുതി ചെക്കപോസ്റ്റിലാണ് തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക എത്തുന്ന ചരക്കുവാഹനങ്ങള്‍ പരിശോധനകാത്ത് റോഡിന്റെ ഇരുവശങ്ങലിലും അശാസ്ത്രീയമായി നിര്‍ത്തിവെച്ചിട്ടുള്ളത്. റോഡിന്റെ ഇരുവശത്തും നിര്ത്തിയിട്ടവാഹനങ്ങള്മൂലം മറ്റുവാഹനങ്ങള്‍ക്ക് കടക്കുവാന്പ്രയാസമുണ്ടാകുകയും ഇത്പലപ്പോഴും അപകടമരണങ്ങള്ക്കുവരെ കാരണമായിട്ടുമുണ്ട്.
റോഡിന്റെ ഇരുവശത്തും വാഹനങ്ങള്നിര്ത്തിവെക്കുന്നത് ഇല്ലാതാക്കുന്നതിനായി മീനാക്ഷിപുരം കൊഴിഞ്ഞാമ്പാറ പോലീസ് രണ്ടുമാസങ്ങള്‍ക്കുമുമ്പ് ബാരികേഡുകള്സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഇന്നുവരെ അതുണ്ടായിട്ടില്ല.
റോഡുമുറിച്ചുകടക്കുന്നവര്ക്കും ഇരിചര്രവാഹനങ്ങളില് സഞ്ചാരിക്കുന്നവര്ക്കുമാണ് അപ്രതീക്ഷിമായി നിര്‍ത്തിയിട്ട ചരക്കുലോറികള്‍ എടുക്കുന്നത് അപകടങ്ങള്‍ക്കു വഴിവെച്ചിട്ടുള്ളത്. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ജില്ലാ കലക്ടര്‍ക്കും വാണിജ്യനികുതി കമ്മീഷ്ണര്‍ക്കും പരാതിനല്ഡകുവാന് തയ്യാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."