HOME
DETAILS
MAL
ജില്ലാ ബാങ്കിനെതിരായ വാര്‍ത്ത; സി.ബി.ഐ നിഷേധിച്ചതായി ഭാരവാഹികള്‍
backup
December 24 2016 | 01:12 AM
മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സി.ബി.ഐ സംഘം ബാങ്കില്‍ കള്ളപ്പണം കണ്ടെത്തിയെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത സി.ബി.ഐ നിഷേധിച്ചതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു. പരിശോധന നടത്തിയ ഒന്‍പതംഗ സി.ബി.ഐ സംഘത്തിനു നേതൃത്വം നല്കിയ എറണാകുളം സി.ബി.ഐ ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി താനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ മാധ്യമവാര്‍ത്ത തെറ്റാണെന്നു വ്യക്തമാക്കിയതായി ബാങ്ക് പ്രസിഡന്റ് എ.അഹമ്മദ്കുട്ടി പറഞ്ഞു.
സി.ബി.ഐ ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെതിരേ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്കുന്നതു മാധ്യമങ്ങള്‍ തിരുത്താന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."