HOME
DETAILS

എം.ജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്: പാല അല്‍ഫോന്‍സും കോതമംഗലം അത്തനാസിയസും ചാംപ്യന്‍മാര്‍

  
Web Desk
December 24 2016 | 02:12 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1

കോതമംഗലം: മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്റര്‍ കോളജിയേറ്റ് അത്‌ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനാസിയസ് കോളജും വനിത വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളജും ചാമ്പ്യന്മാരായി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാല സെന്റ് തോമസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 219 പോയിന്റുമായി എം.എ കോളജ് കിരീടം കരസ്ഥമാക്കിയത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജിനെ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ 14 പോയിന്റുകള്‍ക്ക് പിന്തള്ളി 203 പോയിന്റുകളോടെയാണ് നിലവിലെ ചാംപ്യന്മാരായ പാലാ അല്‍ഫോന്‍സ കിരീടം നിലനിര്‍ത്തിയത്.
പുരുഷവിഭാഗത്തില്‍ ചങ്ങനാശേരി എസ്.ബി കോളജിന് 82 പോയിന്റോടെ രണ്ടാം സ്ഥാനത്തും പാലാ സെന്റ്‌തോമസ് 79 പോയിന്റമായി മുന്നാം സ്ഥാനത്തുമെത്തി. വനിതാ വിഭാഗത്തില്‍ 189 പോയിന്‍ഉമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജും 73 പോയിന്റുമായി കോതമംഗലം എം.എ കോളജും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
പുരുഷ, വനിതാ വിഭാഗങ്ങളിലായി 292 പോയിന്റമായി എം.എ കോളജ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പാലാ അല്‍ഫോണ്‍സ കോളജ് 203 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
മൂന്ന് മീറ്റ് റെക്കാഡുകളാണ് അവസാന ദിനത്തില്‍ പിറന്നത്. 10000 മീറ്ററില്‍ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും റെക്കാഡ് പിറന്നു. പുരുഷ വിഭാഗത്തില്‍  എം.എ. കോളജിന്റെ ഷെറിന്‍ ജോസ് 32.08 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. 1997ല്‍ എസ്.ബി കോളജിലെ സി.ആര്‍ അനില്‍ലാല്‍ കുറിച്ച 32.26 മിനിറ്റെന്ന റെക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.  വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ യു നീതു 2009ല്‍ അല്‍ഫോന്‍സാ കോളേജിന്റെ പി.എം സിനിമോള്‍ കുറിച്ച 37.02 മിനിറ്റ് എന്ന റെക്കാര്‍ഡ് തിരുത്തി 36.45 മിനിറ്റില്‍ ഫിനിഷ് ചെയ്തു.
വനിതകളുടെ പോള്‍വാള്‍ട്ടില്‍ (3.45 മീറ്റര്‍) ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ രേഷ്മ രവീന്ദ്രനും പുതിയ റെക്കാഡിട്ടു. പാലാ അല്‍ഫോണ്‍സ കോളജിന്റെ സിന്‍ജു പ്രകാശ് കുറിച്ച (3.40 മീറ്റര്‍) എന്ന റെക്കാഡാണ് രേഷ്മ മറികടന്നത്. വനിതാ വിഭാഗം 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി ചങ്ങനാശേരി അസംപ്ഷന്റെ കെ മഞ്ജു സ്പ്രിന്റ് ഡബിള്‍ തികച്ചപ്പോള്‍ 4ഗുണം100 മീറ്റര്‍ വനിത റിലേയില്‍ നിലവിലെ റെക്കോര്‍ഡിന് ഒപ്പമെത്തുന്ന പ്രകടനം അസംപ്ഷന്‍ കോളജ് ടീം നടത്തി.


കായിക മത്സരവേദികള്‍ കൈയടക്കി ഇതരസംസ്ഥാന തൊഴിലാളികള്‍

കോതമംഗലം: അവധി ദിനം കായികമത്സര വേദി കൊണ്ട് തൃപ്തിയടഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളും. ഇന്നലെ  കോതമംഗലം  എം.എ കോളജില്‍ നടന്ന എം.ജി സര്‍വകലാശാല മീറ്റ് കാണാനാണ് ഒരുകൂട്ടം അന്യസംസ്ഥാന തൊഴിലാളികള്‍ ഇടംപിടിച്ചത്. പൈപ്പ് ജോലികള്‍ക്കായി കോളജില്‍ എത്തിയ ഇവര്‍ മീറ്റിനെതുടര്‍ന്ന് പണിയില്ലാത്തതിനാല്‍ ആണ് മത്സരം കാണാനെത്തിയത്. ഓരോ മത്സരവും ശ്വാസമടക്കിപിടിച്ച് നോക്കിയിരുന്ന ഇവര്‍ ആരംഭം മുതല്‍  അവസാനം വരെ കളികള്‍ കാണാനുണ്ടായിരുന്നു. കായിക രംഗത്തെ കുതിപ്പും കിതപ്പും കണ്ടപ്പോള്‍ ആവേശത്തിലായ ഇവര്‍ മത്സരവേദിക്കരികില്‍ ആര്‍പ്പ് വിളികളോടെയാണ് കാഴ്ച്ചക്കാരായത്.

റെക്കോഡ് മോഹങ്ങള്‍ പൊലിഞ്ഞ ഹൈജംപ് പിച്ച്

കോതമംഗലം: ദേശിയ താരങ്ങള്‍ക്കുപോലും കാലിടറിയ ഹൈജംപ് പിച്ചില്‍ വീണുടഞ്ഞത് റെക്കാഡ് മോഹങ്ങള്‍. റെക്കാഡ് തിരുത്തിക്കുറിക്കണമെന്ന മോഹവുമായി ഉയര്‍ന്നുചാടനെത്തിയ താരങ്ങള്‍ക്ക് പിച്ചിന്റെ മോശം നിലവാരം കാരണം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല. സിന്തറ്റിക്ക് പിച്ചില്‍ കരിയറിലെ മികച്ച ഉയരം കുറിച്ച് ദേശിയ തലത്തിലും സംസ്ഥാന തലത്തിലും സ്വര്‍ണവേട്ട നടത്തിയ താരങ്ങള്‍ക്കാണ് എം.എ കോളേജിന്റെ മണല്‍പിച്ചില്‍ കാലിടറിയത്.
റെക്കോഡ് മറികടക്കാനുള്ള ഉറച്ച പ്രതീക്ഷയുമായാണ് പാലാ അല്‍ഫോന്‍സാ കോളജിന്റെ ജിനു മരിയയും എയ്ഞ്ചല്‍ പി ദേവസിയയും വനിതാവിഭാഗം ഹൈജംപില്‍ മത്സരിച്ചത്. അവസാനംവരെ പൊരുതിയെങ്കിലും നിലവിലെ 1.73 എന്ന റെക്കാഡ് ഇവര്‍ക്ക് മറികടക്കാനായില്ല. ദേശീയതലത്തില്‍ കരിയറിലെ മികച്ച ഉയരം താണ്ടിയവരായിരുന്നു ഇരുവരും.
കഴിഞ്ഞ ദേശീയ ഒപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്തറ്റിക്ക് പിച്ചില്‍ 1.82 മീറ്റര്‍ ഉയര്‍ന്നുചാടിയ ജിനു മരിയയ്ക്ക് ഇവിടെ 1.71 മീറ്റര്‍മാത്രമേ മറികടക്കാനായുള്ളു. ദേശീയ സീനിയര്‍ മീറ്റില്‍ 1.73 മീറ്റര്‍ ഉയരം കുറിച്ച എയ്ഞ്ചല്‍ പി ദേവസിയയുടെ കാര്യവും ഇതുതന്നെയാണ്.
പുരുഷ വിഭാഗത്തില്‍ 2.14 മീറ്റര്‍ ഉയര്‍ന്ന് ചാടി ദേശീയതലത്തില്‍ സ്വര്‍ണവേട്ട നടത്തിയ എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സിന്റെ ജിയോ ജോസിനാകട്ടെ ഇവടെ മറികടക്കാനായത് 1.98 മീറ്റര്‍ മാത്രമാണ്. ട്രാക്കും ഫീല്‍ഡിലെ മറ്റ് പിച്ചുകളും മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍ ഹൈജംപ് പിച്ച് മോശമായിരുന്നുവെന്ന് പരിശീലകരും ശരിവയ്ക്കുന്നു.


ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ റെക്കോഡുമായി രേഷ്മ

കോതമംഗലം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പോള്‍വാട്ടില്‍ റെക്കോഡുമായി രേഷ്മ.
വനിതാ വിഭാഗം പോള്‍വോള്‍ട്ടില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ രേഷ്മാ രവീന്ദ്രനും പാലാ അല്‍ഫോണ്‍സാ കോളജിലെ എം.കെ സിഞ്ചു പ്രകാശും തമ്മിലായിരുന്നു മത്സരം.
കഴിഞ്ഞ വര്‍ഷം സിഞ്ചു കുറിച്ച 3.40 മീറ്ററായിരുന്നു ഈ ഇനത്തിലെ റെക്കോഡും. എതിരാളികളൊക്കെ പാതിവഴിയില്‍ വീണപ്പോള്‍ മത്സരം സിഞ്ചവും രേഷ്മയും തമ്മിലായി.
കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പം ഇരുവരും എത്തിയതോടെ പുതിയ റെക്കോര്‍ഡിനുള്ള മത്സരമായി. അവിടെ രേഷ്മയ്ക്കു ജയം. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്നു രേഷ്മ മത്സരം അവസാപ്പിച്ചു.
അസംപ്ഷന്‍ കോളജില്‍ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനിയാണു രേഷ്മ. തന്റെ മികച്ച പ്രകടനമാണ് ഇതെന്നു രേഷ്മ പറയുന്നു. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് സ്വദേശിയാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  6 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  10 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  19 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  26 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  42 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  9 hours ago