നിരോധിത മരുന്ന് കൈവശം വെച്ചു: മലയാളി വീട്ടമ്മ മോചിതയായി
ജിദ്ദ: നിരോധിത മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ മലയാളി വീട്ടമ്മ മോചിതയായി. ചങ്ങനാശേരി സ്വദേശിനി ഹിസാന ഹുസൈനാണ് മോചിതയായത്.
രോഗിയായ ഹിസാന ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.
ഡോക്ടറുടെ കുറിപ്പും അനുബന്ധ രേഖകളും ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഇതോടെയാണ് മോചനം സാധ്യമായത്.
രണ്ടു ദിവസമാണ് കേസിനാസ്പദമായ സംഭവം. മൂന്നു ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ ഹിസാനയും കുഞ്ഞും നിരോധിത മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ ദമാം വിമാനത്താവളത്തില്‍ വച്ച് നാര്‍കോട്ടിക് സെല്ലിന്റെ പിടിയിലായത്.
തുടര്‍ ടപടികളുടെ ഭാഗമായി വീട്ടമ്മയെ ഇന്‍വെസ്റ്റിഗേഷന്‍ പ്രോസിക്യൂഷന് വിഭാഗത്തിനു കൈമാറി. തുടര്‍ന്ന് മരുന്നിന്റെ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനു സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എബെസിയെ സമീപിച്ചപ്പോള്‍ ആദ്യം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
തുടര്‍ന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിഷയത്തില്‍ ഇടപെടുകയും അംബാസഡറുമായി നേരിട്ട് സംസാരിക്കുയും ചെയ്തതോടെയാണ് അറ്റസ്റ്റേഷന് സാധ്യമായത്. ഇതോടെയാണ് മോചനത്തിന് എളുപ്പമാക്കിയതെന്ന് ബന്ധുകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."