സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു
തിരൂര്‍: മംഗലം പുല്ലുണിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇ. ശ്രീകുമാറിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. പുല്ലുണി കനവില്‍ ശ്രീകുമാറിന്റെ ഭാര്യ ഡോ. നളിനിയുടെ ആള്‍ട്ടോ കാറും മകന്റെ സ്കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്. കാറിന്റെ മുന്‍ഭാഗവും സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ശബ്ദംകേട്ടു പുറത്തിറങ്ങിയ വീട്ടുകാര്‍ വാഹനങ്ങളില്‍നിന്നു തീപടരുന്നതാണ് കണ്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി തീ അണക്കുകയായിരുന്നു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. സംഭവത്തിനു പിന്നില്‍ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പൊലിസില്‍ പരാതി നല്കി. കേസെടുത്തു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി തിരൂര്‍ സി.ഐ എം.കെ ഷാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."