പുറ്റിങ്ങല്‍ ദുരന്തം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തമാസം
തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ അന്തിമറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അടുത്തമാസം കോടതിയില്‍ സമര്‍പ്പിക്കും.
മുപ്പത്തിനാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് ജനുവരി രണ്ടാംവാരം പരവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക. 57 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഏഴുപേര്‍ മരിച്ചു.
ഐ.പി.സി 307 പ്രകാരം വധശ്രമക്കുറ്റമാണ് 37 പേര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആഘോഷക്കമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടുന്നവരാണ് പ്രതികള്‍. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി അടുത്ത വെള്ളിയാഴ്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി രവീന്ദ്രനും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അപകടം നടന്ന പ്രദേശം സന്ദര്‍ശിക്കും.
ക്രൈംബ്രാഞ്ച് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കി പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള യാതൊരു പഴുതുകളും ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."