യു.എന്‍ പ്രമേയം യു.എസ് സ്ഥാനപതിയെ നെതന്യാഹു വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
തെല്‍അവീവ്: ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്റാഈല്‍ നടപടിക്കെതിരേയുള്ള യു.എന്‍ പ്രമേയത്തില്‍ പ്രതിഷേധിച്ച് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി യു.എസ് സ്ഥാനപതിയെ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുന്നത് അപൂര്‍വ സംഭവമാണ്.
ഇസ്റാഈലിലെ യു.എസ് സ്ഥാനപതി ഡാനിയല്‍ ഷാപിറോയാണ് പ്രതിഷേധമറിയിച്ചതെന്ന് വാള്‍സ്്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ പ്രമേയം സമാധാനമുണ്ടാക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇത്തരം നീക്കത്തെ അനുകൂലിക്കില്ലെന്ന് ഇസ്റാഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഫലസ്തീന് അനുകൂലമായ പ്രമേയത്തിന് യു.എന്‍ രക്ഷാസമിതി അനുമതി നല്‍കിയത്.
15 അംഗരാജ്യങ്ങളില്‍ 14 രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും അമേരിക്ക വിട്ടുനില്‍ക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ഇസ്റാഈല്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന യു.എസ് നിര്‍ണായക ഘട്ടത്തില്‍ കാലുമാറിയതാണ് ഇസ്റാഈലിനെ ചൊടിപ്പിച്ചത്.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനു വിരുദ്ധമായാണ് ഒബാമ ഭരണകൂടം ഫലസ്തീന് അനുകൂല നിലപാടെടുത്തത്. യു.എസ് പ്രസിഡന്റിന്റെ നിലപാടിനെ അനുകൂലിച്ച് വൈറ്റ്ഹൗസ് വക്താവ് എറിക് ഷെല്‍ട്സ് പ്രസ്താവന ഇറക്കുകയും ചെയ്തു. യു.എസ് ഈ പ്രമേയത്തില്‍ ഇടപെടില്ലെന്നായിരുന്നു പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."