മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാംഗത്വം രാജിവച്ചു
ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോളി വുഡ് താരവുമായ ചക്രവര്‍ത്തി രാജ്യസഭാംഗത്വം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറിയതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ബംഗാളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശേഷം മിഥുന്‍ മൂന്ന് ദിവസം മാത്രമാണ് രാജ്യസഭയില്‍ സംബന്ധിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ രാജ്യസഭാംഗമെന്ന നിലയില്‍ തന്നില്‍ ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ തുടര്‍ച്ചയായി അവധിയെടുക്കുന്നതിനെ പല അംഗങ്ങളും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സഭയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തെ സംബന്ധിച്ച് അദ്ദേഹം എഴുത്ത് നല്‍കിയിട്ടുണ്ടെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ അറിയിക്കുകയും ചെയ്തു. 2014 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."