HOME
DETAILS
MAL
രോഗി മരിച്ച സംഭവം: 'ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണം'
backup
December 28 2016 | 04:12 AM
കോഴിക്കോട്: വയനാട് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എം. ഷീന മരിച്ചത് ഡോക്ടറുടെ കുറ്റകരമായ അനാസ്ഥയും ചികിത്സാപിഴവും മൂലമാണെന്ന് ഓള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. മെഡിക്കല്‍ സ്‌പെഷലിസ്റ്റ് ബിരുദം നേടാത്ത ഡോക്ടറാണ് ഓപറേഷന്‍ നടത്തിയത്. അതിനാല്‍ ആശുപത്രി അധികൃതര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഉത്തരവാദപ്പെട്ട കോഴിക്കോട് ഡി.എം.ഒ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി അബ്രഹാം, ഡോ. കെ.എം ജയശ്രീ, പി.ടി നിസാര്‍, ചെറിയാന്‍ തോട്ടുങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."