വിതുമ്പലോടെ സുഹൃത്തുക്കള്‍ പറയുന്നു; ലിയോക്ക് ഇനി പരീക്ഷയെഴുതാനാകില്ല
കുന്നംകുളം: ഇനി ലിയോക്ക് ആ പരീക്ഷയെഴുതാനാകില്ല. വിതുമ്പലോടെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തൃശൂര്‍ പറപ്പൂരിനടുത്തുണ്ടായ ബൈക്കപകടത്തില്‍ ലിയോക്കും അച്ചന്‍ ജോണ്‍സനും പരുക്കേറ്റിരുന്നു. ശ്രീകൃഷ്ണ കോളജിലെ ബി.എസ്.സി മത്തമാറ്റിക്‌സ് വിദ്യാര്‍ഥിയായിരുന്ന ലിയോക്ക് ആ അപകടം മൂലം നഷ്ടപെട്ട രണ്ട് പേപ്പര്‍ എഴുതി എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇപ്പോള്‍.കോളജ് ഷട്ടില്‍ ബാറ്റ്മിന്റന്‍ ടീമിലെ സിംഗിള്‍, ഡബിള്‍ പ്ലയറായിരുന്ന ലിയോ രണ്ടു തവണ ഡി സോണ്‍,3 തവണ ഇന്റര്‍സോണ്‍ വിജയിയായിരുന്നു. മികച്ച അത്‌ലറ്റും, വോളീബോള്‍ പ്ലയറുമായിരുന്ന ലിയോക്ക് ഗ്രേസ് മാര്‍ക്കിന്റെ കൂടി ബലത്താല്‍ പരീക്ഷയില്‍ വിജയം സുനിശ്ചിതമായിരുന്നിട്ടും അപകടം രണ്ട് തവണയും വില്ലനായി. ഇത്തവണ പരീക്ഷക്ക് തയ്യാറെടുപ്പിനിടയില്‍ മറ്റൊരപകടം ലിയോയേ മരണത്തിലേക്ക് നയിച്ചു. ബാഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ലിയോ എന്ന് കോളജിലെ സ്‌പോര്‍ട്‌സ് അധ്യാപകന്‍ ഹരി പറയുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അച്ചന്‍ ജോണ്‍സന്‍ ഇപ്പോഴും മോചിതനായിട്ടില്ല. അത്‌കൊണ്ട് തന്നെ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ലിയോ. അമിത വേഗത്തില്‍ വാഹനമോടിക്കുന്ന പ്രകൃതമില്ല. ലിയോയുടെ പ്രായത്തിലുള്ളവരെല്ലാം ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ കറങ്ങുമ്പോഴും പഴയ മോഡല്‍ ബൈക്ക് തന്നെയായിരുന്നു ലിയോക്കിപ്പോഴും. കാരണങ്ങള്‍ ഇത്തരത്തിലൊട്ടേറെയുണ്ട് കൂട്ടുകാര്‍ക്ക് വിവരിക്കാന്‍ പക്ഷെ ഒരു നേര്‍ത്ത വിതുമ്പലല്ലാതെ ആര്‍ക്കും ഒന്നും പറയാനാകുന്നില്ലെ ന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."