ട്രംപിന് സഊദിയില്‍ നാലു നിക്ഷേപങ്ങള്‍
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് സഊദിയില്‍ നാലു പ്രമുഖ നിക്ഷേപ പദ്ധതികളുണ്ടെന്നു വെളിപ്പെടുത്തല്‍. വരണാധികാരിക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലെന്നു പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ഹോട്ടല്‍ പ്രൊജക്ട്, ജിദ്ദ ഹോട്ടല്‍ ഇന്‍വെസ്റ്റ്മെന്റ്, ജിദ്ദ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് കമ്പനികളാണ് ട്രംപിന്റെ സഊദിയിലെ നിക്ഷേപ സംരഭങ്ങള്‍. മറ്റൊന്ന് ഏതെന്നു വ്യക്തമായിട്ടില്ല. ലോകത്താകമാനം 527 സംരംഭങ്ങളിലാണു ട്രംപിനു പങ്കാളിത്തമുള്ളത്. 104 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിവരവുമുള്ളത്. നേരത്തേതന്നെ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ചയാളാണ് ട്രംപ്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്ലിംകളോടും മുസ്ലിം രാജ്യങ്ങളോടുള്ള അമേരിക്കന്‍ നയം തിരുത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മുസ്ലിംകള്ക്ക് അമേരിക്കയിലേക്കു പ്രവേശനം നിഷേധിക്കുമെന്നും സഊദിയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി അവസാനിപ്പിക്കുമെന്നും പറഞ്ഞതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."