ബി.സി ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കാഞ്ഞങ്ങാട്: മാധ്യമ പ്രവര്ത്തകന് ബി.സി. ബാബുവിന്റെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്,കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍, കാസര്‍കോട് പ്രസ്ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണീശ്വരം, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി.കെ സുധാകരന്, ഗജാന ഗ്രൂപ്പ് ഡയറക്ടര്‍ എച്ച് ഗോകുല്‍ദാസ് കാമത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.പി.എം ഏരിയാ സെക്രട്ടറി പി നാരായണന്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം അസിനാര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണന്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി യൂസഫ് ഹാജി, ബഷീര്‍ ആറങ്ങാടി, മാനുവല്‍ കുറിച്ചിത്താനം, പ്രസ്ഫോറം ക്ഷേമ ട്രസ്റ്റ് ചെയര്മാന് ടി.കെ നാരായണന്, ടി മുഹമ്മദ് അസ്ലം, സി.കെ റഹ്മത്തുല്ല, അബൂബക്കര്‍ വായാട്, നഗരസഭ കൗണ്‍സലര്‍മാരായ അജയ് കുമാര്‍ നെല്ലിക്കാട്ട്, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, കെ മുഹമ്മദ് കുഞ്ഞി, ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രാമന്, ബാലന് പയ്യന്നൂര്‍, ഇ.വി ജയകൃഷ്ണന്, ട്രഷറര്‍ പാക്കം മാധവന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രസ്ഫോറം പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."