ഡിസംബറിലെ റേഷന്‍ വിതരണം
തിരുവനന്തപുരം: ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഡിസംബര്‍ മാസത്തില്‍ താഴെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ ലഭിക്കും. എ.എ.വൈ. വിഭാഗത്തിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനയിതര വിഭാഗത്തിലെ സബ്സിഡി കാര്‍ഡിലെ ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ രണ്ട് കിലോ അരി ലഭിക്കും. മുന്‍ഗണനയിതര വിഭാഗത്തിന് രണ്ട് കിലോ അരി 8.90 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് ലഭിക്കും. കൂടാതെ ആട്ട ലഭ്യതയനുസരിച്ച് പരമാവധി ഒരു കി.ഗ്രാം 15 രൂപ നിരക്കില്‍ ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡ് ഉടമകള്‍ക്ക് 10 കി. ഗ്രാം അരി സൗജന്യമായി ലഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അരലീറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലീറ്റര്‍ മണ്ണെണ്ണയും 20 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഇന്നുവരെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."