ശരീഅത്ത് സംരക്ഷണം: ഒത്തുതീര്‍പ്പിനില്ലെന്ന് പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍
കൊച്ചി: മതനിയമങ്ങളെ വികലമാക്കി ചിത്രകീരിച്ചുകൊണ്ട് ഏക സിവില്‍കോഡിലേക്ക് വഴി തുറക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് റാബിഅ് ഹസന്‍ നദ്‌വി. ശരീഅത്ത് നിയമങ്ങളില്‍ ഒരു ഭേദഗതിയും അനുവദിക്കില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കുകയെന്ന ഭരണഘടനാ പരമായ അവകാശം സംരക്ഷിക്കാന്‍ ഏത് ത്യാഗത്തിനും മുസ്‌ലിം സമൂഹം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്ത് സംരക്ഷണത്തിനായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും രാജ്യത്തെ വിദേശ അടിമത്വത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി പോരാടുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ ആഗ്രഹിച്ചത് തങ്ങളുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഭരണഘടനാ ശില്‍പികള്‍ ആ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. ആ സ്വാതന്ത്ര്യത്തില്‍ കൈകടത്തുക എന്നത് ഭരണഘടനാ തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമാണ്.
ശരീഅത്ത് സംരക്ഷണത്തിനായി ആള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തിയ ഒപ്പുശേഖരണത്തില്‍ രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളും സഹകരിച്ചു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഈ സഹകരണം ആവശ്യമാണ്. ശരീഅത്ത് സംരക്ഷണത്തിനായി ഭിന്നതകള്‍ മറന്ന് മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും ഐക്യത്തോടെ മുന്നേറണം. ശരീഅത്തിനെ മതേതര സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളും എന്ന് കരുതുന്നത് മിഥ്യാധാരണയാണ്. ശരീഅത്ത് സംരക്ഷണത്തിനായി വാദിക്കുകയും അത് ജീവിതത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് വൈരുധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് അമീനുല്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 24 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 24 days agoകെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 24 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 24 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 24 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ
uae
• 24 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 24 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 24 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 24 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 24 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 24 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 24 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 24 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 24 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 24 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 24 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 24 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 24 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും