184 പേര് ജയില്‍ ചാടി; കൊല്ലപ്പെട്ടത് 56 തടവുകാര്‍
ബ്രസീലിയ: കഴിഞ്ഞ ദിവസം ബ്രസീലിലെ മാനൗസ് ജയിലിലുണ്ടായ കലാപത്തിനിടെ രക്ഷപ്പെട്ട തടവുകാര്‍ ഫേസ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്തു.
56 പേരാണ് തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കേസിലെ തടവുകാരായിരുന്നു ഏറ്റുമുട്ടിയത്. കവര്‍ച്ചാ കേസില്‍ ശിക്ഷവിധിക്കപ്പെട്ട ബ്രയാണ് ബെര്മെര് ആണ് സഹതടവുകാര്‍ക്കൊപ്പം കാട്ടുപ്രദേശത്ത് വച്ച് സെല്‍ഫി പോസ്റ്റ് ചെയ്തത്.
മാനൗസിലെ രണ്ടു ജയിലുകളില്‍ നിന്ന് നിരവധി തടവുകാര്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടിരുന്നു.
വടക്കന്‍ സംസ്ഥാനമായ അരിസോണാസിലെ അന്റോണിയോ ട്രിന്ഡെഡ് ജയിലില്‍ നിന്ന് 72 തടവുകാരും സമീപത്തെ അനിസിയോ ജോബിം ജയിലില്‍ നിന്ന് 112 തടവുകാരുമാണ് രക്ഷപ്പെട്ടത്. 56 പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ജയിലില്‍ വച്ചും ബെര്‍മര്‍ ഫേസ്ബുക്കില്‍ സജീവമായിരുന്നു.
ജയിലില്‍ നിന്ന് പോകുന്ന ഓരോ സമയത്തും ഇദ്ദേഹം ഫേസ്ബുക്കില്‍ അപ്ഡേറ്റ് നടത്തിക്കൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."