യോഗ്യതയില്ലാത്തവരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായി നിയമിക്കുന്നതിന് സ്റ്റേ
കൊച്ചി: സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളില്ലാത്തവരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായി നിയമിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി ഉള്ളവര്‍ക്കും 50 വയസിനോടടുത്ത് പ്രായമുള്ളവര്‍ക്കും നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം. എന്നാല്‍ ഇതു പാലിക്കാതെയാണ് റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തുന്നതെന്നാരോപിച്ച് കൊല്ലം എഴുകോണ്‍ സ്വദേശിനി ജി. സാലി ഉള്‍പ്പെടെ നാലുപേര്‍ നല്‍കിയ ഹരജിയിലാണു സിംഗിള്‍ബെഞ്ച് സ്റ്റേ അനുവദിച്ചത്.
വിജ്ഞാപന പ്രകാരമുള്ള യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിനാണ് സ്റ്റേയെന്നും യോഗ്യതയുള്ളവരെ നിയമിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ നിയമനങ്ങളും ഹര്‍ജിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കും.
കഴിഞ്ഞ ഡിസംബര്‍ 22നാണ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്ന മുന്‍ഗണന തങ്ങള്‍ക്കു നല്‍കാതെയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയതെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ലയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനങ്ങളില്‍ ദേശീയ തലത്തില്‍ യോഗ്യത തെളിയിച്ചവരടക്കമുള്ളവരെ തഴഞ്ഞാണ് നിയമനത്തിനുള്ള ഉത്തരവു നല്‍കാന്‍ തുടങ്ങുന്നതെന്നും ഹരജിക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."