ഉപതെരഞ്ഞെടുപ്പില്‍ 80.32 ശതമാനം പോളിങ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.32 ശതമാനം പോളിങ്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പു നടന്ന തദ്ദേശ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍: കരകുളം ഗ്രാമപഞ്ചായത്ത്-കാച്ചാണി-74.32 പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍.
കൊല്ലം കോര്‍പ്പറേഷന്‍-തേവള്ളി-68.20, കോര്‍പ്പറേഷനിലെ പ്രൈം മിനിസ്റ്റേഴ്‌സ് ആവാസ് യോജന ഓഫീസ്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്-കണ്ണങ്കര-73.21, എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍.
പുറക്കാട് ഗ്രാമപഞ്ചായത്ത്-ആനന്ദേശ്വരം-84.56 പഞ്ചായത്ത് ഓഫീസ്. കൈനകരി ഗ്രാമപഞ്ചായത്ത്-ചെറുകാലികായല്‍-83.12, പഞ്ചായത്ത് ഓഫീസ്. മുത്തോലി ഗ്രാമപഞ്ചായത്ത്-തെക്കുംമുറി-77.90, പഞ്ചായത്ത് ഹാള്‍. കൂവപ്പടി ഗ്രാമപഞ്ചായത്ത്-കൂവപ്പടി സൗത്ത്-88.20, പഞ്ചായത്ത് ഓഫിസ്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-അമ്പാഴക്കോട്-81.65, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍. തെങ്കര ഗ്രാമപഞ്ചായത്ത്-പാഞ്ചക്കോട്-85.85, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍. മങ്കര ഗ്രാമപഞ്ചായത്ത്- മങ്കര ആര്‍.എസ്-74.05, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്- മറിയപ്പുറം-81.55, സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍.
കണ്ണപുരം ഗ്രാമപഞ്ചായത്ത്-മൊട്ടമ്മല്‍-80.48, പഞ്ചായത്ത് ഹാള്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-രാജഗിരി-80.51, പഞ്ചായത്ത് ഹാള്‍. പിണറായി ഗ്രാമപഞ്ചായത്ത്-പടന്നക്കര-88.87, പഞ്ചായത്ത് ഹാള്‍. മീഞ്ച ഗ്രാമപഞ്ചായത്ത്-മജിബയല്‍-82.55 പഞ്ചായത്ത് ഹാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."