പെണ്‍കുട്ടിക്ക് പീഡനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍
കോവളം: പന്ത്രണ്ടുവയസുകാരിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛനെ കോവളം പൊലിസ് അറസ്റ്റു ചെയ്തു.വാഴമുട്ടംപീപ്പാറ കോളനിയില്‍ ജ്യോതി ഭവനില്‍ സാബു (24) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കോവളത്ത് മായക്കുന്നില്‍ വീട് വെച്ച് താമസിക്കുന്ന വിദേശിയുടെ സഹായിയായും ഗാര്‍ഡന്‍ പണിക്കാരനായും പോകുന്നയാളാണ് പ്രതി.
വിദേശിയുടെ വീട്ടിലാണ് ഇയാളും ഭാര്യയും മകളും താമസിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മാതാവും പെണ്‍കുട്ടിയും സംഭവം ആദ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ സഹായത്തോടെ പൊലിസിന് പരാതി നല്‍കുകയുമായിരുന്നു.വര്‍ഷങ്ങളായി നടന്നവന്ന പീഡനമായതിനാല്‍ ഇതില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരുന്നതായി കോവളം പൊലിസ് പറഞ്ഞു.
ഫോര്‍ട്ട് എ.സി.യുടെ നിര്‍ദേശത്തെ തുടന്ന് വിഴിഞ്ഞം സി.ഐ. കെ.ആര്‍ ബിജു വിന്റെ നേതൃത്വത്തില്‍ കോവളം എസ്.ഐ. ജി. അജയകുമാര്‍, ക്രൈം എസ്.ഐ എഫ്. അജയകുമാര്‍ സി.പി.ഒ മാരായ ഷിബു,അരുണ്‍ പ്രശോഭ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."