മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം; യുവാവ് പിടിയില്‍
മഞ്ചേരി: മെഡിക്കല്‍ വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കറങ്ങിനടന്ന യുവാവ് മഞ്ചേരി പൊലിസിന്റെ പിടിയില്‍. പയ്യനാട് നെല്ലികുത്ത് സ്വദേശി ഷിബിനെ (20) നെയാണ് പൊലിസ് പിടികൂടി ആള്മറാട്ടത്തിനു കേസ് രജിസ്റ്റര്‍ ചെയ്തത്.
മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് വിവരം പൊലിസില്‍ അറിയിച്ചത്. എം.ബി.ബി.എസിന് പഠിക്കുകയാണെന്നു പറഞ്ഞാണ് യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഓവര്‍കോട്ടും സ്റ്റെതസ്കോപ്പുമായി കറങ്ങിനടക്കുകയായിരുന്നു. മാസങ്ങളായി ആര്‍ക്കും പന്തികേട് തോന്നിയിരുന്നില്ല. സ്ഥിരമായി ക്ലാസില്‍ കയറാതിരുന്നതോടെ ജീവനക്കാര്‍ ചോദ്യംചെയ്തു. വിശദീകരണത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഒരാഴ്ചയായി യുവാവിനെ നിരീക്ഷിക്കുകയായിരുന്നു.
മെഡിസിന് വിദ്യാര്ഥിയല്ലെന്നു ബോധ്യമായതോടെ കൈയോടെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മെഡിസിന് വിദ്യാര്‍ഥിയായി സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ഫാര്‍മസി, ലാബ്, ഒ.പി, എക്സ്റേ യൂനിറ്റ് എന്നിവിടങ്ങളില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നു ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."