HOME
DETAILS
MAL
വാഹനാപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
backup
January 05 2017 | 12:01 PM
ജിദ്ദ: കഴിഞ്ഞ മാസം 30ന് റിയാദില്‍ വാഹനമിടിച്ചു മരണപ്പെട്ട കൊല്ലം മീയണ വെളിയന്നൂര്‍ സ്വദേശി ഹുമയൂണ്‍ കബീറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിലെ ബത്ത അസ്സീസിയയില്‍ റോഡ് മുറിച്ചുകടക്കവെ ഒരു സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. 46 വയസ്സായിരുന്നു. കേളി ഉമ്മല്‍ഹമാം യുനിറ്റ് അംഗമായ ഇബ്രാഹിം കുട്ടിയുടെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഹുമയൂണ്‍ കബീര്‍. ഭാര്യ സീനത്ത്, രണ്ട് മക്കള്‍. ശുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗം ജോ: കണ്‍വീനര്‍ കിഷോര്ഇനിസാം, സുധാകരന്, ചന്തുചൂഡന്‍, സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."