ഖത്തര്‍ ഓപണ്‍: മുറെയും ദ്യോക്കോവിചും ക്വാര്‍ട്ടറില്‍
ദോഹ: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയും രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചും പത്താം നമ്പര്‍ താരവും മൂന്നാം സീഡുമായ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിചും ഖത്തര്‍ ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദ്യോക്കോവിച് എളുപ്പം ജയിച്ചു കയറിയെങ്കിലും ഓസ്ട്രിയന്‍ താരം ജെറാള്‍ഡ് മെസ്‌ലറുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മുറെ വിജയിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത മെസ്‌ലര്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ശരിക്കും വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. സ്‌കോര്‍: 7-6, 7-5. അര്‍ജന്റീനന്‍ താരം ഹൊരാസിയോ സെബല്ലോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച് തകര്‍ത്തത്, സ്‌കോര്‍ 6-3, 6-4.
സ്വന്തം നാട്ടുകാരനായ ജിറി വെസ് ലിയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് തോമസ് ബര്‍ഡിച് ക്വാര്‍ട്ടറിലെത്തിയത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-6, 6-1, 6-1 എന്ന സ്‌കോറിനായിരുന്നു ബര്‍ഡിചിന്റെ വിജയം. ലോക പതിനൊന്നാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ നാലാം സീഡുമായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ് ബെല്‍ജിയം താരത്തെ കീഴടക്കിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വെര്‍ഡാസ്‌കോ ഗോഫിനെ തകര്‍ത്തത്. സ്‌കോര്‍ 6-1, 7-6. യോഗ്യതാ മത്സരം ജയിച്ചെത്തിയ ചെക്ക് റിപ്പബ്ലിക്കന്‍ താരം റാഡെക് സ്റ്റെപാനെക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെത്തിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ ഡി ഗ്രഫിനെ 6-3, 6-2 എന്ന സ്‌കോറിനു പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടം നേടി. റഷ്യന്‍ താരം കരന്‍ കാഷനോവിനെ മറികടന്ന് ക്രൊയേഷ്യയുടെ ലോക 20ാം നമ്പര്‍ താരം ഇവോ കാര്‍ലോവിചും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 7-6, 7-6.
ഡബിള്‍സില്‍ സെമി ഫൈനല്‍ ലൈനപ്പായി. ബ്രിട്ടന്റെ ജാമി മുറെയും ബ്രസീലിന്റെ ബ്രൂണോ സോറസും ഉള്‍പ്പെട്ട സഖ്യം സ്‌പെയിനിന്റെ ഡേവിഡ് മരേരേ, സെര്‍ബിയയുടെ നൊദ് സിമോണ്‍ജിക് സഖ്യത്തെ 7-5, 4-6, 10-4 എന്ന സ്‌കോറിനും ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡി- ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യം ബ്രിട്ടന്റെ ഡെമിനിക് ഇംഗ്ലോട്ട് റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യത്തെ 6-3, 6-7, 10-7 എന്ന സ്‌കോറിനും പരാജയപ്പെടുത്തി സെമിയില്‍ കടന്നു.
ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക് കാനഡയുടെ വാസെക് പോസ്പിസില്‍ സഖ്യം ജര്‍മ്മനിയുടെ ഫിലിപ്പ് പെറ്റ്ഷ്‌നര്‍ ഹോളണ്ടിന്റെ റോബിന്‍ ഹാസെ സഖ്യത്തെ 6-3, 6-3 എന്ന സ്‌കോറിനു വീഴ്ത്തി അവസാന നാലില്‍ ഇടം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."