'പുലിമുരുകന്മാ'രാകുന്ന ബംഗാളികള്‍
'ബംഗാളികള്‍ പാവങ്ങളാണ്, കഠിനമായി അധ്വാനിക്കുന്നവര്‍, അര വയറിനുവേണ്ടി പൊരിവെയില്‍ കൊള്ളുന്നവര്‍.' ബംഗാളികളെ കാണുമ്പോള്‍ കേരളീയന്റെ മനസ്സില്‍ പൊതുവെ ഉത്ഭൂതമാകുന്ന സഹതാപ വാക്കുകളാണ് ഇവകളൊക്കെ. യഥാര്‍ഥത്തില്‍ ബംഗാളികള്‍ പാവങ്ങള്‍ തന്നെയാണ്.
കുടുംബം പോറ്റാന്‍ വേണ്ടി ജന്മനാട് ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍. ബംഗാളികളെന്നത് ഒരുദാഹരണം പറഞ്ഞതാണ്. ഉത്തരേന്ത്യയിലെ ബംഗാള്‍, ബിഹാര്‍ ഉള്‍പ്പെടെ ഒട്ടനേകം സംസ്ഥാനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. എലികളായിരുന്നവര്‍ പുലികളായും പുലികളായവര്‍ പുലികളെയും വേട്ടയാടുന്ന പുലിമുരുകന്മാരായും പരിണമിച്ചുകൊണ്ടിരിക്കുകയാണിവിടെ. അവരുടെ ഉയര്‍ച്ചയില്‍ നമ്മള്‍ അസൂയാലുക്കളാവേണ്ടതില്ല. അവരും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്. എന്നാല്‍, നമ്മുടെ അലസതയിലും മടിയിലും ആശങ്കപ്പെടേണ്ടതുണ്ട്. അധ്വാനിക്കാതെ എങ്ങനെയെങ്കിലും കാര്യം സാധിക്കാമെന്ന കുറുക്കു ചിന്തകളെ നാം മാറ്റി നിര്‍ത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."