അസി. കലക്ടറോടൊപ്പം 'ചോദ്യവും ചായ യുമായി' വിദ്യാര്‍ഥികള്‍
താമരശേരി: :'ബാലവേലയും കുട്ടികളെ ഭിക്ഷാടന മാഫിയ ഉപയോഗിക്കുന്നതിനുമെതിരെ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ' അസിസ്റ്റന്റ് കലക്ടറോട് ആറാം ക്ലാസുകാരിയുടെതായിരുന്നു ചോദ്യം. ഇങ്ങനെയൊരു ചോദ്യം വിദ്യാര്‍ഥികള്‍ ചോദിക്കുന്നത് തന്നെയാണു പരിഹാരത്തിലേക്കുള്ള ചുവടെന്ന് കോഴിക്കോട് അസ്സിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖര്‍ ടികെ. ട്രസ്റ്റ് പബ്ലിക് സ്‌കൂളിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച് അസി. കലക്ടറുമായി വിദ്യാര്‍ഥികളുടെ സംവാദവേദിയാണ് സാമൂഹിക പ്രശ്‌നത്തില്‍ കുട്ടികളുടെ ശ്രദ്ധ വിളിച്ചോതുന്ന ചോദ്യങ്ങള്‍ കൊണ്ടണ്ട് ശ്രദ്ധേയമായത്. വിദ്യാഭ്യാസ രീതി,ക്രമസമാധാനം, പരിസ്ഥിതി സംരക്ഷണം, വായന തുടങ്ങി നിരവധി വിഷയത്തില്‍ കുട്ടികള്‍ അസിസ്റ്റന്റ് കലക്ടറുമായി സംവദിച്ചു. ചുറ്റിലും കാണുന്ന എല്ലാ നന്മയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമുള്‍ക്കൊള്ളാനുണ്ടെണ്ടന്ന വിശാലമായ ആശയം അദ്ദേഹം വിശദമായി അവതരിപ്പിച്ചത് വിജ്ഞാന കുതുകികളായ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടണ്ടുപോകുന്നുവെന്നായിരുന്നു ഒരു മിടുക്കന്റെ ചോദ്യം. താന്‍ കടന്നു വന്ന വഴികളെ കുറിച്ചും സ്‌കൂള്‍ ജീവിതത്തെ കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് മുന്നില്‍ അദ്ദേഹം വിവരിച്ചു. ചോദ്യാത്തര വേളക്ക് ശേഷം കുട്ടികള്‍ കലക്ടറോടൊപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു.
ടി.കെ ട്രസ്റ്റ് പബ്ലിക് സ്‌കൂള്‍ , മര്‍കസ് പബ്ലിക് സ്‌കൂള്‍ , സില്‍വര്‍ ഹില്‍സ് കോഴിക്കോട് , നടക്കാവ് ഗേള്‍സ് എച്ച്.എസ്.എസ്, എം.ഇ .എസ് രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മാര്‍ ബസേലിയസ് സ്‌കൂള്‍, തുടങ്ങിയ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് കലക്ടറോട് സംവദിച്ചത്.
ചടങ്ങില്‍ ടി.കെ ട്രസ്റ്റ് സ്‌കൂളിന്റെ പുതിയ സംരംഭമായ മോണ്ടണ്ടിസോറി സ്‌കൂളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് ജോസ് നിര്‍വഹിച്ചു . നവീകരിച്ച കംപ്യൂട്ടര്‍ ലാബ് ടി.കെ. ഹംസ ഹാജിയും,ലൈബ്രറി താമരശ്ശേരി എ.ഇ.ഒ അബ്ദുല്‍ മജീദും നിര്‍വഹിച്ചു.സ്‌കൂള്‍ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ഓയിസ്‌ക സൗത്ത് ഇന്ത്യ കൗണ്‍സില്‍ മെമ്പര്‍ മത്തായി വി തോമസ് നിര്‍വഹിച്ചു.പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ നടത്തുമെന്ന് സ്‌കൂള്‍ വൈസ് പ്രസിഡന്റ് ടി.കെ അഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വാഗതവും
പി.ടി.എ പ്രസിഡന്റ് ടി.സി. സിദ്ധീഖ് , മുസ്തഫ അറക്കല്‍ , പി.പി ഷാജി , ടി.കെ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ സെക്രട്ടറി അഹമ്മദ് കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. ശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."