HOME
DETAILS

അന്‍പ് ചാള്‍സിന്റെ സൈക്കിള്‍ സഞ്ചരിക്കുന്നത് മലിനീകരണത്തിനെതിരെ

  
Web Desk
January 06 2017 | 05:01 AM

%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95

ആലക്കോട്: മലിനീകരണത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന സന്ദേശവുമായി തമിഴ്‌നാട് നാമക്കല്‍ സ്വദേശി അന്‍പു ചാള്‍സ് നടത്തുന്ന സൈക്കിള്‍ യാത്ര ആലക്കോട് എത്തി. 2005 ഏപ്രില്‍ 28നു ആരംഭിച്ച യാത്ര 20 സംസ്ഥാനങ്ങളിലായി 64,000 കിലോമീറ്ററാണ് ഇതിനോടകം പിന്നിട്ടത്. സുനാമി തിരമാലകള്‍ തമിഴ്‌നാടിന്റ തീരങ്ങളില്‍ വിതച്ച കൂട്ടക്കുരുതിയാണു സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ചാള്‍സിനെ ഇങ്ങനെയൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. യാത്രയ്ക്കിടയില്‍ സ്‌കൂളുകള്‍, വിവിധ ഓഫിസുകള്‍ എന്നിവിടങ്ങളിലെല്ലാം മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിക്കുന്നുണ്ട്. ഇതിനോടകം രണ്ടായിരത്തിലധികം സ്‌കൂളുകളില്‍ അന്‍പു ചാള്‍സ് ക്ലാസെടുത്തു കഴിഞ്ഞു. മരത്തിന്റെ ചുവട്ടിലോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ ആണ് മിക്കപ്പോഴും അന്തിയുറങ്ങുക. പ്രകൃതിക്കും ആരോഗ്യത്തിനും ഇണങ്ങുനതും മലിനീകരണം തീരെ ഇല്ലാത്തതുമായ വാഹനമായതിനാലാണ് സൈക്കിളിനെ യാത്രക്കായി ഉപയോഗിക്കുന്നതെന്ന് ചാള്‍സ് പറഞ്ഞു. വിവാഹം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് വിശ്വസിക്കുന്ന ചാള്‍സ് അവിവാഹിതനാണ്. മലിനമാകാത്ത ഭൂമിക്ക് വേണ്ടി ലോകം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിക്കുക എന്നതാണ് ചാള്‍സിന്റെ ലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago