ഞാന്‍ പോകുന്നു.. എനിക്കു മടുത്തു; ഗ്രാമത്തെ ദുഖത്തിലാഴ്ത്തി കൂട്ടമരണം
ഇരിട്ടി: അപ്രതീക്ഷമായി ഒരു കുടുംബത്തിലെ കുട്ടി ഉള്‍പ്പെടെ മൂന്നു പേരുടെ മരണവാര്‍ത്ത കേട്ട് നാട് നടുങ്ങി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടം കുഴിയിലാണ് ഇന്നലെ നാടിനെ നടുക്കിയ മരണം സംഭവിച്ചത്. കാരണങ്ങളൊന്നും പറയാതെ ഞാന്‍ പോകുന്നു, എനിക്കു മടുത്തു എന്ന ആത്മഹത്യാ കുറിപ്പും എഴുതി വച്ചാണ് വലിയവളപ്പില്‍ അലോറ സദാനന്ദനും ഭാര്യ ശ്രീജയും മകള്‍ വിളക്കോട് ഗവ. എല്‍.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അനുനന്ദയും മരണത്തിനു കീഴടങ്ങിയത്. ടാപ്പിങ്ങ് തൊഴിലാളിയായ സദാനന്ദന് രണ്ടു ദിവസമായി പണിക്കു പോയിട്ടില്ലെന്ന് പറയുന്നു. രാവിലെ സദാനന്ദന്റെ അച്ഛന് ഗോവിന്ദന് ടൗണിലേക്കും മൂത്ത മകള്‍ കോളജിലേക്കും പോയ സമയത്താണ് ആത്മത്യ ചെയ്തത്. ഉച്ചക്ക് 12 ന് വീട്ടിലെത്തിയ സദാനന്ദന്റെ ബന്ധു പുറത്ത് മൂന്നുപേരുടെയും ചെരുപ്പ് കാണുകയും ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാരെ വിവരമറിയിച്ച ശേഷം വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. മൂന്നു പേരും കിടപ്പു മുറിയിലെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കൂട്ടമരണ വാര്‍ത്തകേട്ട് നാടൊന്നടങ്കം സദാനന്ദന്റെ വീട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."