മേല്‍പാലം ഒരുങ്ങുന്നു
പഴയങ്ങാടി: കെ.എസ്.ടി.പി പദ്ധതിയില്‍ പിലാത്തറ-പാപ്പിനിശേരി റോഡിന്റെ ഭാഗമായി താവം റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മേല്‍പാലം പ്രവൃത്തി നേരത്തേ തന്നെ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങളാലും മണ്ണ് ലഭ്യതകുറവിലും പണി ഇഴഞ്ഞു നിങ്ങുകയായിരുന്നു. 10 സ്പാനുകളോടു കൂടിയ പാലത്തിന് 140 മീറ്റര്‍ നീളമുണ്ട്. ആദ്യഘട്ടത്തില്‍ 180 മീറ്റര്‍ നീളമായിരുന്നു പാലത്തിന്. പിന്നീട് മണ്ണ് ലഭ്യത കുറവു കാരണം 140 മീറ്ററാക്കുകയായിരുന്നു.
പാപ്പിനിശേരി റെയില്‍വേ മേല്പാലവും -താവം മേല്പാലവും പൂര്‍ത്തിയാകുന്നതോടെ പിലാത്തറവഴി കണ്ണൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. തളിപ്പറമ്പ്, ധര്‍മശാല ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്കും ഒഴിവാകും. 2011 ജനുവരി 1ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പഴയങ്ങാടിയില്‍ കെ.എസ.്ടി.പി പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഏറെ കാലം ഇഴഞ്ഞുനീങ്ങിയ താവം മേല്പാലംനിര്മാണം ഇപ്പോള്‍ രാത്രിയും പകലുമായി പുരോഗമിക്കുന്നുണ്ട്.
ഇത്തരത്തില്‍ പ്രവൃത്തി മുന്നോട്ടു പോയാല്‍ ഏപ്രില്‍ അവസാനത്തോടെ മേല്‍പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തുമെന്നു അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."