'കൊപ്ര മില്‍ ഉടമകളെ സര്‍ക്കാര്‍ സഹായിക്കണം'
കോഴിക്കോട്: കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ എണ്ണയാട്ട് മില്ലുകാരുടെ പുനരുദ്ധാരണത്തിനും പരിഷ്‌കരണത്തിനും നികുതി വിഹിതത്തില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ചെറുകിട കൊപ്ര ആട്ട് മില്ലുകാരെ സഹായിക്കണമെന്ന് ജില്ലാ കോക്കനട്ട് ഓയില്‍മിനല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
വാണിജ്യനികുതി കോഴിക്കോട് സ്‌പെഷ്യല്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് കമ്മിഷനര്‍ ടി. സ്വപ്ന ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് രവി മാത്തോട്ടം അധ്യക്ഷനായി. റഫീഖ് പറമ്പില്‍, ഇസ്മാഈല്‍, കാക്കൂര്‍, കെ. സേതുമാധവന്‍, സജി മണിമല, റഷീദ് എളേറഅറില്‍, കുട്ടന്‍ വേങ്ങേരി, അളി കുറ്റ്യാടി, ഹാരിസ് കുറ്റ്യാടി, ഇല്യാസ് എകരൂല്‍, ഫൈസല്‍ ബാലുശ്ശേരി, യു.കെ അസൈനാര്‍ ഉദയന്‍ മാതറ, നാസര്‍ തടമ്പാട്ടുതാഴം, പി മൊയ്തീന്‍ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."