എച്ച്.ഒ.സി ജീവനക്കാരുടെ സത്യഗ്രഹത്തിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂനിയന്‍
കൊച്ചി: എച്ച്.ഒ.സി ജീവനക്കാര്‍ 140 ദിവസമായി നടത്തിവരുന്ന സത്യഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര പൊതുമേഖല സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ ഏകദിന ധര്‍ണ സംഘടിപ്പിച്ചു.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.ഒ.സി, ബി.പി.സി.എല്ലില്‍ ലയിപ്പിക്കുക, പൊതുമേഖലയില്‍ നിലനിര്‍ത്തുക,ലാഭകരമായി പ്രവര്‍ത്തിക്കാന്‍കഴിയുന്ന എച്ച്.ഒ.സി കൊച്ചി യൂനിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. 18 മാസമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എച്ച്.ഒ.സി ജീവനക്കാരുടെ സമരം.
ധര്‍ണയില്‍ കൊച്ചിന്‍പോര്‍ട്ട്, കൊച്ചിന്‍ കപ്പല്‍ശാല, എഫ്.എ.സി.റ്റി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, കൊച്ചി റിഫൈനറി, എച്ച്.ഐ.എല്‍, ഐ.ആര്‍.ഇ, ബി.എസ.്എന്‍.എല്‍, റെയില്‍വെ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള സ്ഥിര ജീവനക്കാരും, കരാര്‍ തൊഴിലാളികളും ഓഫീസര്‍മാരുടെ ദേശീയ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ പ്രതിനിധികളും പങ്കെടുത്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.രാജു മുഖ്യ പ്രഭാഷണം നടത്തി.ധര്‍ണ സമരത്തിനോടനുബന്ധിച്ച് രാജേന്ദ്രന്‍, പ്രേമ രാജേന്ദ്രന്‍, ഹരി.ആര്‍.ജി, ബിജു അയ്യന്‍കുഴി, ഹരിമുരളി, ദീപക് തിരുവാണിയൂര്‍, സുനില്‍ ബാബു, എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."