പ്രശ്‌നങ്ങളുണ്ടാക്കുന്നത് മത്സരാര്‍ഥികളുടെ രക്ഷിതാക്കളായ അധ്യാപകര്‍: ഡി.ഡി.ഇ
തൊടുപുഴ: കലോത്സവമത്സരവേദിയില്‍ പ്രധാനമായും പ്രശ്‌നങ്ങളുണ്ടാക്കുന്നത് മത്സരാര്‍ഥികളുടെ മാതാപിതാക്കളായ അധ്യാപകരാണെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.അബുബക്കര്‍.
വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍, റവന്യു ജില്ലാ കലോത്സവ സംഘാടകസമിതി ഭാരവാഹികള്‍ എന്നിവരെ അധിക്ഷേപിക്കുകയും കലോത്സവവേദിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് അധ്യാപകരുടെ പേരില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍ കലോത്സവത്തിന്റെ പ്രധാനവേദിക്കരികില്‍ മഡിയ റൂമില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വിധികര്‍ത്താക്കളെയാണ് വിധി നിര്‍ണയത്തിനായി എത്തിച്ചത്. കഴിഞ്ഞ വര്‍ഷം വന്നവരെ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ആക്ഷേപമുണ്ടാകാത്തിടത്തോളം സബ് ജില്ലാതല മത്സരത്തില്‍ വിധികര്‍ത്താക്കളായവരെ ജില്ലാ കലോത്സവ ജഡ്ജിമാരാക്കുന്നതിനോ അവരെ സംസ്ഥാനതല മത്സരത്തില്‍ വിധികര്‍ത്താക്കളാക്കുന്നതിനോ കലോത്സവ നടത്തിപ്പിന്റെ മാനുവലില്‍ വിലക്കൊന്നുമില്ല.
കലോത്സവനടത്തിപ്പ് രണ്ടുനാള്‍ പിന്നിടുമ്പോള്‍ മൂന്ന് പരാതികള്‍ മാത്രമാണ് ലഭിച്ചത്. പ്രധാനവേദിയില്‍ തറയില്‍ വെള്ളം കിടന്നതുകൊണ്ട് മത്സരാര്‍ഥി തെന്നി വീഴാന്‍ പോയി എന്ന പരാതി പരിശോധിച്ചു. വീഡിയോയില്‍ കുട്ടി തെന്നിനീങ്ങുന്നത് കണ്ടു. എന്നാല്‍ തറയില്‍ വെള്ളമുണ്ടായിരുന്നുവെന്ന പരാതി അടിസ്ഥാനമുള്ളതല്ല എന്നാണ് കണ്ടെത്തിയത്. കലോത്സവ മത്സരനടത്തിപ്പ് സുതാര്യമായും വിശ്വാസയോഗ്യമായും സംഘടിപ്പിക്കുമ്പോഴാണ് അത് വിജയകരമാകുന്നത്. അതിനായി നൂറുകണക്കിന് അധ്യാപകരും പ്രവര്‍ത്തിമ്പോള്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നത് കലോത്സവത്തിന്റെ വിശ്വാസ്യതയ്ക്കാണ് മങ്ങലേല്‍പ്പിക്കുന്നതെന്നും ഡി.ഡി.ഇ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."