സഊദിയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
റിയാദ്: സഊദിയില്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേന തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച രാവിലെ തലസ്ഥാന നഗരിയായ റിയാദിന് വടക്ക് അല്‍ യാസ്മിന് ജില്ലയിലാണ് സംഭവം. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിയില് രണ്ടു (2) ഭീകരരെ കൊലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
സുരക്ഷാ സേനയുടെ പെട്രോളിങ് കാര്‍ തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന വളഞ്ഞിട്ടു വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരരില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലായം ബ്ളാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തിരഞ്ഞു കൊണ്ടിരിക്കുന്ന അല്‍ സാലിം അല്‍ സയറാനിയാണെന്ന് തിരിച്ചരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അസീര്‍ പ്രവിശ്യയിലെ എമര്‍ജന്‍സി ഫോഴ്സ് സേന പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിലെ ഒന്‍പതു പ്രതികളിയില് പെട്ടയാളാണിയാള്.
മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."