സ്ത്രീകള്‍ക്കുനേരെ പൊലിസ് പീഡനം: ഛത്തിസ്ഗഢ് സര്‍ക്കാറിന് മനുഷ്യാവകാശ കമ്മിഷന് നോട്ടിസ്
റായ്പൂര്‍: 2015-16 വര്‍ഷം ഛത്തിസ്ഗഡില്‍ 16 സ്ത്രീകള്‍ പൊലിസുകാരുടെ പീഡനത്തിനിരയായതായി ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഛത്തിസ്ഗഡ് സര്‍ക്കാറിനും പൊലിസിനും കമ്മിഷന് നോട്ടിസ് അയച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള പൊലിസ് അതിക്രമങ്ങളുടെ പരോക്ഷ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാറിന് നോട്ടിസ് അയച്ചത്.
പൊലിസിന്റെ ലൈംഗിക അതിക്രമത്തിന് ഇരകളായ മറ്റ് 20 സ്ത്രീകളുടെ മൊഴിയെടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
അതിക്രമത്തിന് ഇരകളായവര്‍ക്ക് ഇടക്കാല സാമ്പത്തിക സഹായം നല്‍കാനും കമ്മിഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അക്രമം നേരിടേണ്ടിവന്നത്. നാല്പതിലധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന് അന്വേഷണം ആരംഭിച്ചത്. പൊലീസുകാര്‍ ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."