HOME
DETAILS
MAL
ബി.ജെ.പി രാഷ്ട്രീയ പ്രചാരണ ജാഥ ഇന്ന് ജില്ലയില്‍
backup
January 09 2017 | 00:01 AM
തൊടുപുഴ: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. റേഷനരി നിഷേധം, സഹകരണ പ്രതിസന്ധി, കൊലപാതക രാഷ്ട്രീയം തുടങ്ങിയവയ്ക്കെതിരേയും അന്നവും വെള്ളവും മണ്ണും തൊഴിലും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചും കേരളത്തില്‍ ദലിത് പിന്നോക്കക്കാര്ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരേയും, എം.എം മണിയുടെ രാജി ആവശ്യപ്പെട്ടുമാണ് ബി.ജെ.പി പ്രചാരണ ജാഥക നടത്തുന്നത്.
തൊടുപുഴയില്‍ നടക്കുന്ന സമാപന പരിപാടി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. 10നു രാവിലെ 9.30ന് ഏലപ്പാറയിലും 11ന് കട്ടപ്പനയിലും 12.30ന് നെടുങ്കണ്ടത്തും 2.30ന് അടിമാലിയിലും ജാഥക്കു സ്വീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."