മായാത്ത പുഞ്ചിരി ബാക്കിയാക്കി സുന്നിഹാജിക്ക യാത്രയായി
പഴയങ്ങാടി: പുഞ്ചിരി തൂകികൊണ്ട് മാത്രം ആളുകളോടു പൊതുരംഗത്തു ഇടപെട്ടിരുന്ന സുന്നിഹാജിക്കയെന്നു നാടുവിളിച്ചിരുന്ന മഹമ്ദ് വാടിക്കല്‍ യാത്രയായി. പരിചയപ്പെട്ട ഒരാളും ഒരിക്കലും മറക്കാത്ത സ്‌നേഹപൂര്‍വമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെത്. ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം .അടുത്ത് പരിചയമുള്ള ആര്‍ക്കും അവരുടെ കുടുംബത്തിലെ വേണ്ടപ്പെട്ട ഒരാളായി മാത്രം തോന്നാവുന്ന രീതിയില്‍ അടുപ്പം കാത്തുസൂക്ഷിക്കുന്ന ഒരാള്‍.കളങ്കങ്ങളൊന്നുമില്ലാത്ത പച്ചയായ മനുഷ്യന്‍.അങ്ങനെ ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട് വാടിക്കല്‍ ഗ്രാമം മുഴുവന്‍ സ്‌നേഹപൂര്‍വ്വം സുന്നിക്കാ എന്ന് വിളിക്കുന്ന മഹ്മൂദ്ക്കയെ കുറിച്ച്. മഹല്ലിന് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പള്ളിയുമായും പള്ളിയുടെ പരിപാടികളുമായും സഹകരിച്ചു കൊണ്ട് എല്ലാകാര്യത്തിലും എപ്പോഴും മുന്‍പന്തിയില്‍ ഉണ്ടാകുന്ന, പള്ളിയുടെ പിരിവിനും മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ തികഞ്ഞ ആത്മാര്‍ഥതയോടു കൂടി യാതൊരു മടിയും കൂടാതെ പ്രവര്‍ത്തിക്കുന്ന മഹ്മൂദ്ക്ക വാടിക്കലിന്റെ വിയോഗം മഹല്ലിനും മഹല്ല് കമ്മിറ്റിക്കും നാടിനും നികത്താനാവാത്ത നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."