സര്‍വകലാശാല സ്തംഭിപ്പിച്ച് എം.എസ്.എഫ് സമരം
തേഞ്ഞിപ്പലം: ഹൈക്കോടതി വിധി ലംഘിച്ചു 2016-17 ലെ യു.യു.സിമാര്‍ക്കു വോട്ടവകാശം നല്‍കി തെരഞ്ഞെടുപ്പ് നടത്താന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടെന്നാരോപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശലാ സതംഭിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതിനു സര്‍വകലാശാലാ ഭരണ കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഒരേസമയം വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തിക്കുന്ന ഓഫിസും സമരക്കാര്‍ പൂട്ടിയിട്ടു. ചര്‍ച്ചയില്‍ ഫലം കാണാത്തതിനെ തടര്‍ന്ന് മാര്‍ച്ച് വിസിയുടെ വസതിയിലേക്കു മാറ്റുകയും ലാത്തിച്ചാര്‍ജ് നടക്കുയും ചെയ്തു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം റഷീദ് മേലാറ്റൂര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കും വാഴക്കാട് സ്‌റ്റേഷനിലെ പൊലിസുകാരനും പരുക്കേറ്റു. സമരക്കാര്‍ വി.സിയുടെ കോലം കത്തിച്ചു.
തുടര്‍ന്ന് എം.എസ്.എഫ് നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ഇന്നു രണ്ടിനു ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന വി.സിയുടെ ഉറപ്പില്‍ സമരം പിരിച്ചുവിടുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.പി നവാസ് അധ്യക്ഷനായി. നിഷാദ് കെ. സലീം, യൂസുഫ് വല്ലാഞ്ചിറ, പി.കെ നവാസ് സംസാരിച്ചു. എം. ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, സല്‍മാന്‍ ഹനീഫ്, വിങ് കണ്‍വീനര്‍മാരായ പി.കെ നവാസ്, കെ.എം ഫവാസ്, റഷീദ് മേലാറ്റൂര്‍, കെ.ടി റഹൂഫ്, സി.ടി മുഹമ്മദ് ഷരീഫ്, കെ.സി മുഹമ്മദ് കുട്ടി, എ.പി സമദ്, വി.പി അഹമ്മദ് സഹീര്‍, ലത്തീഫ് തുറയൂര്‍, റിയാസ്, ശറഫുദ്ദീന്‍, ആഷിക്, റെസിന്‍, നിസാജ് എടപ്പാള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."