ഗതാഗത കുരുക്കഴിക്കാന്‍ 'ഷോട്ട്കട്ട് ' വരുന്നു
കോഴിക്കോട്: കോഴിക്കോട് ഏറ്റവും തിരക്കേറിയ ഭാഗത്ത് പുതിയ റോഡ് വരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ റോഡിനെയും കോര്‍ട്ട് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്്്. കോഴിക്കോട്് കോര്‍പറേഷന്‍ ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വാര്‍ഡ് ഏഴില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ നിന്നും കോര്‍ട്ട് റോഡിന്റെ മധ്യഭാഗത്ത് എത്തുന്നരീതിയിലാണ് നിര്‍മാണം.
ഖാദി എംപോറിയത്തിനു പുറകിലൂടെ മാരിയമ്മന്‍ കോവിലിനു മുന്‍വശത്തുകൂടി കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് പ്ലാന്‍. നിലവില്‍ ഇവിടെ നാല് അടിയോളം വരുന്ന ചെറിയ ഇടവഴിയുണ്ട്. ഇത് വികസിപ്പിച്ച് വലിയറോഡ് നിര്‍മിക്കാനാണ് കൗണ്‍സില്‍യോഗം തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ എല്‍.ഐ.സി ഭാഗത്തുനിന്നും കോര്‍ട്ട് റോഡിലേക്കെത്താന്‍ മിഠായിതെരുവു ചുറ്റിവരണം. അല്ലെങ്കില്‍ സെന്‍ട്രല്‍ ലൈബ്രറി ചുറ്റി വൈക്കം മുഹമ്മദ് ബഷീര്‍റോഡില്‍ നിന്നും വണ്‍വേ തെറ്റിച്ച് കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കണം. ഇത് പലപ്പോഴും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനു പുറമേയാണ്് സ്വതവേ തിരക്കേറിയ മിഠായിതെരുവിലുടെ പോകുന്ന വാഹനങ്ങളുടെ തിരക്ക്. ഇത് ഏറെ തിരക്കും ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു. ചെറൂട്ടിറോഡില്‍ നിന്നും ഗേറ്റ് കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് എളുപ്പം മുഹമ്മദ് ബഷീര്‍റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യാം. കുറച്ചു ഭാഗത്തുമാത്രം വണ്‍വേ ഒഴിവാക്കിയാല്‍ മതി. ഈ രീതി നടപ്പിലായാല്‍ കോര്‍ട്ട് റോഡില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മാനാഞ്ചിറഭാഗത്തേക്ക് എത്താന്‍ സാധിക്കും. വാഹനങ്ങള്‍ പുതിയറോഡിലൂടെ തിരിയുന്നതിനാല്‍ മിഠായിതെരുവിലൂടെയുള്ള ഗതാഗതതിരക്ക് നിയന്ത്രിക്കാനും ആകും.
അഞ്ചു പേര്‍ സൗജന്യമായി അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായിട്ടുണ്ട്. ഇവര്‍ക്ക് കെട്ടിട നിര്‍മാണത്തില്‍ ഇളവനുവദിക്കും. ഇവരുടെ സ്ഥലത്തിന് പൊന്നുംവില നല്‍കും. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച ഇന്നലെ കൗണ്‍സിലില്‍ നടന്നു. വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നതരത്തിലായിരിക്കും നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."